കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം 10 കു​ടും​ബ​ങ്ങ​ളെ സഹായിക്കും
Tuesday, January 8, 2019 1:56 AM IST
കൊ​ളോ​ണ്‍: ഓ​ഗ​സ്റ്റി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ കു​ടും​ബ​ങ്ങ​ൾ​ക്കു കൈ​ത്താ​ങ്ങാ​യി കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം കൈ​കോ​ർ​ക്കു​ന്നു. കെ​ളോ​ണ്‍ കേ​ര​ള സ​മാ​ജം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 10 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യ​ധ​നം ന​ൽ​കു​ന്ന​ത്.

സ​മാ​ജ​ത്തി​ന്‍റെ അം​ഗ​ങ്ങ​ൾ ന​ൽ​കു​ന്ന അ​പേ​ക്ഷ​യി​ലൂ​ടെ​യാ​ണ് അ​ർ​ഹ​ത​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ നി​ശ്ച​യി​ക്കു​ന്ന​ത്. ഇ​തി​നാ​യി 2019 ഫെ​ബ്രു​വ​രി 28ന​കം അം​ഗ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​യ്ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ർ താ​മ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റി​ന്‍റെ​യോ, അ​ല്ലെ​ങ്കി​ൽ ഇ​ട​വ​ക വി​കാ​രി​യു​ടെ​യോ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന അ​പേ​ക്ഷ സ​ഹി​തം സ​മാ​ജം പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി​യ്ക്ക് ന​ൽ​കേ​ണ്ട​താ​ണ്.(Jose Puthussery, Geildorfer tSr.33, 50321 Breuhl).
ഒ​രു അം​ഗ​ത്തി​ന് ഒ​രു അ​പേ​ക്ഷ മാ​ത്ര​മേ ന​ൽ​കാ​ൻ അ​നു​വാ​ദ​മു​ള്ളു.

പോ​യ വ​ർ​ഷം സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് സ​ഹാ​യ​ധ​ന​മാ​യി ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന​ര​പ​തി​റ്റാ​ണ്ടാ​യി കൊ​ളോ​ണ്‍ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പാ​യി മാ​റി​യ സ​മാ​ജ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ ഡേ​വീ​സ് വ​ട​ക്കും​ചേ​രി(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷീ​ബ ക​ല്ല​റ​യ്ക്ക​ൽ(​ട്ര​ഷ​റാ​ർ), സെ​ബാ​സ്റ്റ്യ​ൻ കോ​യി​ക്ക​ര (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ് കു​ന്പി​ളു​വേ​ലി​ൽ(​ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി), പോ​ൾ ചി​റ​യ​ത്ത്(​സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി), ജോ​സ് നെ​ടു​ങ്ങാ​ട്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ