ബ്രെ​ക്സി​റ്റ്: പാ​ർ​ല​മെ​ന്‍റി​ൽ ഈ​യാ​ഴ്ച വോ​ട്ടെ​ടു​പ്പ്
Tuesday, January 8, 2019 1:54 AM IST
ല​ണ്ട​ൻ: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗീ​ക​രി​ച്ച ബ്രെ​ക്സി​റ്റ് പി​ൻ​മാ​റ്റ ക​രാ​ർ ഈ​യാ​ഴ്ച ത​ന്നെ ഹൗ​സ് ഓ​ഫ് കോ​മ​ണ്‍​സി​ൽ വോ​ട്ടി​നി​ടു​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ് പ്ര​ഖ്യാ​പി​ച്ചു. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ​നി​ന്നു​ള്ള ബ്രി​ട്ട​ന്‍റെ പിന്മാ​റ്റം സം​ബ​ന്ധി​ച്ച ക​ര​ടു​ക​രാ​റാ​ണ് പാ​ർ​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി വോ​ട്ടി​നി​ടു​ന്ന​ത്.

ക​രാ​റി​ൽ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ് അ​തി​ർ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ളിേ·​ലാ​ണ് എം​പി​മാ​ർ​ക്ക് ക​ടു​ത്ത വി​യോ​ജി​പ്പു​ള്ള​ത്. അ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പു​തി​യ വ​ഴി തേ​ടു​മെ​ന്ന് മേ​യ് ഉ​റ​പ്പു​ന​ൽ​കി. ഈ ​വി​ഷ​യം യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യി പു​ന​ർ ച​ർ​ച്ച​യ്ക്കു വി​ധേ​യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും അ​നു​കൂ​ല തീ​രു​മാ​ന​മൊ​ന്നും ഇ​തു​വ​രെ വ​ന്നി​ട്ടു​മി​ല്ല.

ഭാ​വി​യി​ൽ വ്യാ​പാ​ര ഉ​ട​ന്പ​ടി​ക​ളി​ൽ ഒ​പ്പു​വ​യ്ക്കു​ന്പോ​ൾ എം​പി​മാ​ർ​ക്ക് അ​വ​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഡി​സം​ബ​റി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വോ​ട്ടെ​ടു​പ്പ് പ​രാ​ജ​യ​ഭീ​തി​യെ​ത്തു​ട​ർ​ന്ന് മേ​യ് അ​വ​സാ​ന​നി​മി​ഷം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സ്വ​ന്തം പാ​ർ​ട്ടി എം​പി​മാ​രി​ൽ​നി​ന്നു​ത​ന്നെ എ​തി​ർ​പ്പ് ഉ​യ​ർ​ന്ന​തോ​ടെ മേ​യു​ടെ ക​രാ​റി​ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം നേ​ടാ​നാ​വു​മോ​യെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്. രാ​ജ്യ​ത്ത് ഈ​യി​ടെ ന​ട​ന്ന ജ​ന​കീ​യ അ​ഭി​പ്രാ​യ​സ​ർ​വേ​യി​ൽ നാ​ലി​ലൊ​ന്നു​പേ​ർ പോ​ലും ക​രാ​റി​നെ പി​ന്തു​ണ​യ്ക്കു​ന്നി​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ