ഫ്രാ​ൻ​സി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭം തു​ട​രു​ന്നു
Tuesday, January 8, 2019 1:53 AM IST
പാ​രി​സ്: സ​ർ​ക്കാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫ്രാ​ൻ​സി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ന​ഗ​ര​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സൈ​ൻ ന​ദി​ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ചു ത​ട​ഞ്ഞു.

പ്ര​തി​ഷേ​ധ​ക്കാ​ർ ബാ​രി​ക്കേ​ഡു​ക​ൾ​ക്ക് തീ​യി​ടു​ക​യും പ​ല​യി​ട​ത്തും വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പൊ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു. ന​ഗ​രി​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി.

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ തു​ട​ങ്ങി​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്നു തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താം ശ​നി​യാ​ഴ്ച​യാ​ണ് സ​മ​ര​ക്കാ​ർ തെ​രു​വി​ലി​റ​ങ്ങി​യ​ത്. ന​വം​ബ​ർ പ​തി​നേ​ഴി​നാ​ണ് മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​രു​ടെ പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ