ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് വാ​ട്ട​ർ​ഫോ​ർ​ഡി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Tuesday, January 8, 2019 1:52 AM IST
ഡ​ബ്ലി​ൻ : ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് വാ​ട്ട​ര്ഫോ​ർ​ഡി​ലെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 2019 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന രേ​ഖ​യും ഉ​ദ്ഘാ​ട​ന​വും വാ​ട്ട​ർ​ഫോ​ർ​ഡി​ൽ ഗ്രാ​ൻ​ജ് മെ​നോ​റി​ൽ ന​ട​ത്ത​പ്പെ​ട്ടു. വാ​ട്ട​ർ​ഫോ​ർ​ഡ് നി​വാ​സി​ക​ളാ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക യോ​ഗം ചേ​ർ​ന്ന​ത്.

യോ​ഗ​ത്തി​ൽ ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡി​ന്‍റെ നെ​റ്റ്വ​ർ​ക്ക് കോ ​ഓ​ർ​ഡി​നേ​റ്റ​റും വാ​ട്ട​ർ​ഫോ​ർ​ഡി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. യോ​ഗ​ത്തി​ൽ എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് കെ. ​ജോ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു.

വാ​ട്ട​ർ​ഫോ​ർ​ഡി​ന്‍റെ 2019ലെ ​പ്ര​വ​ർ​ത്ത​ന​രേ​ഖ ഒ​ഐ​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജു ശാ​സ്താ​ൻ​കു​ന്നേ​ലും പ്രേം​ജി ആ​ർ സോ​മ​നും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ചു. വാ​ട്ട​ർ​ഫോ​ർ​ഡ് ഒ​ഐ​സി​സി യൂ​ണി​റ്റി​നും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ൻ, നേ​താ​ക്ക​ളാ​യ എ​മി സെ​ബാ​സ്റ്റ്യ​ൻ, ഷാ​ജി പി. ​ജോ​ണ്‍, ജി​ജോ ത​ങ്ക​ച്ച​ൻ, സാ​ബു ഐ​സ​ക്, ബെ​ന്നി, ജേ​ക്ക​ബ് എ​ന്നി​വ​ർ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും അ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ