യുക്മ യൂത്ത് അക്കാഡമിക് അവാർഡ്; അപേക്ഷ സമർപ്പിക്കാനുള്ള തീയതി ദീർഘിപ്പിച്ചു
Monday, January 7, 2019 5:15 PM IST
ഡോ.ബിജു പെരിങ്ങത്തറ.

മാഞ്ചസ്റ്റർ: 2017, 2018 അധ്യയന വർഷങ്ങളിലെ ജിസിഎസ്ഇ(GCSE) , എ ലെവൽ (A LEVEL) പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന യുക്മ അക്കാഡമിക് അവാർഡിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി ദീർഘിപ്പിച്ചതായി യുക്മ യൂത്ത് കോഓർഡിനേറ്റർമാരായ ഡോ.ബിജു പെരിങ്ങത്തറയും, ഡോ. ദീപാ ജേക്കബും അറിയിച്ചു.

ക്രിസ്മസ് അവധി മൂലം മുന്പ് തീരുമാനിച്ച തീയതിക്കകം പലർക്കും അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കാതെ വന്നുവെന്ന അഭിപ്രായത്തെ തുടർന്നാണ് ഇനിയും അപേക്ഷകൾ സ്വീകരിക്കാൻ യുക്മ തയാറായതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

യുക്മ ആദ്യമായി ഏർപ്പെടുത്തുന്ന അവാർഡ് വരും തലമുറയിലെ കുട്ടികൾക്ക് ഒരു പ്രോത്സാഹനവും അംഗീകാരവുമാകുമെന്നതിൽ സംശയമില്ല. 2017, 2018 വർഷങ്ങളിലെ പരീക്ഷക്കിരുന്ന (റിപ്പീറ്റ് ചെയ്യുന്നവരെ ഒഴിവാക്കിക്കൊണ്ട്) കുട്ടികളുടെ മാർക്കാണ് ഈ അവാർഡിനാധാരം.

അപേക്ഷകർ തങ്ങളുടെ മാർക്ക് ലിസ്റ്റിന്‍റെ പകർപ്പുകൾ [email protected] എന്ന ഇ മെയിലിലോ, തമ്പി ജോസിന്‍റെ 07576983141 എന്ന വാട്സ് ആപ്പ് നമ്പറിലോ അയയ്ക്കുക. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന പക്ഷം യുക്മ ഭാരവാഹികൾ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയുന്നതാണ്. പ്രധാനമായും മാർക്ക് കാർഡാണ് വേണ്ടത്. ജേതാക്കൾക്ക് ജനുവരി 19ന് മാഞ്ചസ്റ്ററിൽ നടത്തുന്ന "യുക്മ ഫെസ്റ്റ് 2019" ൽ അവാർഡുകൾ വിതരണം ചെയ്യും.

വിവരങ്ങൾക്ക് : ഡോ.ബിജു പെരിങ്ങത്തറ 07904785565, ഡോ. ദീപാ ജേക്കബ് 07792763067, തമ്പി ജോസ് 07576983141.

യുക്മ യുഗ്രാൻഡ് ടിക്കറ്റ് വില്പന പുരോഗമിക്കുന്നു

യുക്മ ഫെസ്റ്റിന്‍റെ ഒരുക്കങ്ങൾ മികച്ച നിലയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ജനുവരി 19ന് യുക്മ ഫാമിലി ഫെസ്റ്റിനോടനുബന്ധിച്ച് ഒന്നാം സമ്മാനമായി ടൊയോട്ടോ ഐഗോ കാറും നിരവധി സ്വർണനാണയങ്ങളും ലഭിക്കുന്ന യുക്മ യുഗ്രാൻഡിന്‍റെ നറുക്കെടുപ്പും നടക്കും. ടിക്കറ്റ് വില്പന നല്ല രീതിയിൽ പുരോഗമിക്കുന്നു. വളരെ ആവേശകരമായ പ്രതികരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അസോസിയേഷനുകളിലെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളിൽ കാണുവാൻ കഴിഞ്ഞത്. ഇനിയും ടിക്കറ്റുകൾ ആവശ്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: അലക്സ് വർഗീസ് (ജനറൽ കൺവീനർ) 07985641921, ഷീജോ വർഗീസ് 07852931287.

റിപ്പോർട്ട്: അലക്സ് വർഗീസ്