ക​രോ​ൾ ഗാ​ന മ​ത്സ​ര​വും എം​സി​വൈ​എം സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​വും ഞാ​യ​റാ​ഴ്ച കോ​യി​ഡ​ണി​ൽ
Saturday, January 5, 2019 10:33 PM IST
ല​ണ്ട​ൻ: സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ല​ണ്ട​ൻ പ്ര​ദേ​ശ​ത്തു​ള്ള മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി 6 ന് ​ഞാ​യ​റാ​ഴ്ച ക​രോ​ൾ ഗാ​ന മ​ത്സ​ര​വും എം​സി​വൈ​എം. സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ക്രോ​യി​ഡ​ണി​ലെ സെ​ന്‍റ് എ​യ്ഡ​ൻ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് വി. ​കു​ർ​ബാ​ന​യും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ക്ര​മീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. ഞാ​യ​റാ​ഴ്ച 1.30 ന് ​ജൂ​ബി​ലി ക്രോ​സി​ന് സ്വീ​ക​ര​ണം ന​ൽ​കും. വി​വി​ധ മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​വ​തീ​യു​വാ​ക്ക​ൻ​മാ​ർ ഇ​തി​ൽ അ​ണി​ച്ചേ​രും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ൻ​റ് (എം​സി​വൈ​എം) രൂ​പീ​കൃ​ത​മാ​യി​ട്ട് അ​ൻ​പ​തു വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം യു​വ​ജ​ന വ​ർ​ഷ​മാ​യി സ​ഭ ആ​ച​രി​ച്ചു. ജൂ​ബി​ലി ക്രോ​സി​ന്‍റെ സ്വീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് അ​ർ​പ്പി​ക്കു​ന്ന വി. ​കു​ർ​ബാ​ന​യ്ക്ക് സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ യു ​കെ കോ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​തോ​മ​സ് മ​ടു​ക്കം​മൂ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. റ​വ. ഫാ.​ജോ​സ​ഫ് മാ​ത്യു വ​ച​ന സ​ന്ദേ​ശം ന​ൽ​കും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ വി​വി​ധ മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീം ​അം​ഗ​ങ്ങ​ൾ ദി​വ്യ ര​ക്ഷ​ക​ന്‍റെ തി​രു ജ​ന​നം വി​ളി​ച്ചോ​തു​ന്ന ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. കോ​യി​ഡോ​ണ്‍ കേ​ന്ദ്ര​മാ​യി​ട്ടു​ള്ള സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മി​ഷ​നാ​ണ് ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​നും ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. വി. ​കു​ർ​ബാ​ന​യി​ലും ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ഷാ​ജി 07886888325
ലി​ജോ 07405389956

ദേ​വാ​ല​യ​ത്തി​ന്‍റെ വി​ലാ​സം:

ST. AlDAN' S CHURCH,
PORTNALLS,
COULSDON,
CR5 3DD.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്