ജ​ർ​മ​നി യു​എ​ൻ ര​ക്ഷാ സ​മി​തി അം​ഗ​ത്വം ഏ​റ്റെ​ടു​ത്തു
Saturday, January 5, 2019 10:32 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​ൻ വി​ദേ​ശ ന​യ​ത്തി​ൽ കാ​ത​ലാ​യ മാ​റ്റം വ​രു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന പു​തു​വ​ർ​ഷ​ത്തി​ൽ രാ​ജ്യം ഐ​ക്യ​രാ​ഷ്ട്ര ര​ക്ഷാ സ​മി​തി​യി​ലെ താ​ൽ​കാ​ലി​ക അം​ഗ​ത്വം ഏ​റ്റെ​ടു​ത്തു.

പു​തി​യ ലോ​ക​ത്ത് ജ​ർ​മ​നി​യു​ടെ പു​തി​യ റോ​ൾ എ​ന്താ​യി​രി​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ രാ​ജ്യ​ത്തോ​ടാ​യി ന​ട​ത്തി​യ പു​തു​വ​ർ​ഷ സം​ഭാ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ച്ച​തും.

പ്ര​തി​രോ​ധ ബ​ജ​റ്റ് വ​ർ​ധി​പ്പി​ക്കു​മെ​ന്നും, യൂ​റോ​പ്യ​ൻ യൂ​ണി​യ​നെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കു​മെ​ന്നും മെ​ർ​ക്ക​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. യു​എ​ൻ ര​ക്ഷാ സ​മി​തി പ്ര​വേ​ശ​ന​വും വി​ദേ​ശ ന​യ​ത്തി​ൽ കാ​ര്യ​മാ​യി സ്വാ​ധീ​നം ചെ​ലു​ത്തും. ആ​റാം ത​വ​ണ​യാ​ണ് ജ​ർ​മ​നി സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ലി​ൽ അം​ഗ​മാ​വു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ