ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് പു​തി​യ ചാ​പ്ല​യി​ൻ
Saturday, January 5, 2019 10:31 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പു​തി​യ ചാ​പ്ല​യി​ൻ ഫാ. ​റോ​യി ജോ​ർ​ജ് വ​ട്ട​ക്കാ​ട്ട് അ​യ​ർ​ല​ൻ​ഡി​ലെ​ത്തി​ച്ചേ​ർ​ന്നു. ഡ​ബ്ലി​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​ച്ച​നെ ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് റി​യാ​ൾ​ട്ടോ സെ​ന്‍റ് തോ​മ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന വി​വി​ധ മാ​സ് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ് അ​ച്ച​നെ മോ​ണ്‍. ആ​ന്‍റ​ണി പെ​രു​മാ​യ​ൻ, ഫാ. ​ക്ലെ​മെ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ൽ, സോ​ണ​ൽ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ൽ​കി.

മാ​ന​ന്ത​വാ​ടി രൂ​പ​താ അം​ഗ​മാ​യ അ​ച്ച​ൻ 2006ൽ ​വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ച​ത്. റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ സ​ലേ​ഷ്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഉ​ന്ന​ത വി​ദ്യ​ഭ്യാ​സം നേ​ടി​യ അ​ച്ച​ൻ 2013 മു​ത​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ മ​ത​ബോ​ധ​ന വി​ഭാ​ഗ​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രു​ന്പോ​ഴാ​ണ് അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് നി​യ​മി​ത​നാ​യ​ത്.

റി​പ്പോ​ർ​ട്ട്: മ​ജു പെ​ക്ക​ൽ