യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലേ​ക്കു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റം കു​റ​യു​ന്നു
Saturday, January 5, 2019 10:28 PM IST
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലേ​ക്കു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റം അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ൽ. 2018ൽ ​ഒ​ന്ന​ര ല​ക്ഷം വി​ദേ​ശി​ക​ളാ​ണ് അ​ന​ധി​കൃ​ത​മാ​യി മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ച്ച​ത്. 2013നു ​ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ എ​ണ്ണ​മാ​ണി​ത്.

ആ​ഫ്രി​ക്ക​ൻ തീ​ര​ത്തു​നി​ന്ന് നി​ന്ന് മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ൽ വ​ഴി ഇ​റ്റ​ലി​യി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ന്ന ഗ​ണ്യ​മാ​യ കു​റ​വാ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ക​ട​ലി​ൽ കു​ടു​ങ്ങു​ക​യോ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന അ​ഭ​യാ​ർ​ഥി ബോ​ട്ടു​ക​ളി​ൽ​നി​ന്നു​ള്ള​വ​രെ ര​ക്ഷ​പെ​ടു​ത്തു​ന്ന ക​പ്പ​ലു​ക​ൾ​ക്കും ബോ​ട്ടു​ക​ൾ​ക്ക് ഇ​റ്റാ​ലി​യ​ൻ തീ​ര​ത്ത് അ​ടു​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത് ഇ​തി​ൽ നി​ർ​ണാ​യ​ക​മാ​യി.

ഇ​റ്റ​ലി​യി​ൽ വ​ന്നി​റ​ങ്ങു​ന്ന അ​ഭ​യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​പ്പോ​ൾ, സ്പെ​യ്നി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു ഇ​ര​ട്ടി​യാ​കു​ക​യാ​ണു ചെ​യ്ത​ത്. എ​ങ്കി​ൽ പോ​ലും ആ​കെ അ​ഭ​യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 2015ലേ​തി​നെ അ​പേ​ക്ഷി​ച്ച് 92 ശ​ത​മാ​നം കു​റ​വാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ