ബ്രിസ്‌റ്റോള്‍ കോസ്‌മോ പോളിറ്റന്‍ ക്ലബ് വാര്‍ഷികം: മുഖ്യ ഉദ്ഘാടകയായി ബ്രിസ്‌റ്റോള്‍ ഡെപ്യൂട്ടി ലോര്‍ഡ് മേയര്‍ കൗണ്‍സിലര്‍ ലെസ്‌ലി അലക്‌സാണ്ടര്‍
Saturday, January 5, 2019 10:19 PM IST
ബ്രി​സ്റ്റോ​ൾ: ബ്രി​ട്ട​നി​ലെ പ്ര​മു​ഖ ക്ല​ബ്ബാ​യ കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ് ബ്രി​സ്റ്റോ​ൾ ര​ണ്ടാം വാ​ർ​ഷി​ക​വും ക്രി​സ്്മ​സ്ന് പു​തു​വ​ത്സ​രാ​ഘോ​ഷ​വും ജ​നു​വ​രി അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക്ല​ബ്ബി​ന്‍റെ അ​ങ്ക​ണ​മാ​യ ഹെ​ൻ​ഗ്രോ​വ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ബ്രി​സ്റ്റോ​ൾ ഡെ​പ്യൂ​ട്ടി ലോ​ർ​ഡ് മേ​യ​ർ കൗ​ണ്‍​സി​ല​ർ ലെ​സ്ലി അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി ഷാ​ജി കൂ​രാ​പ്പി​ള്ളി​ൽ സ്വാ​ഗ​ത പ്ര​സം​ഗ​വും പ്രീ​മി​യ​ർ ക​മ്മി​റ്റി​യം​ഗം വി​നോ​യ് ജോ​സ​ഫ് കൃ​ത​ജ്ഞ​ത പ്ര​സം​ഗം ന​ട​ത്തും.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു നാ​ൽ​പ​തോ​ളം ക​ലാ​കാ​ര·ാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ ക​ലാ​പ്ര​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. കേ​ര​ള​ത്തി​ൽ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഒ​രു കു​ടും​ബ​ത്തി​നെ സ​ഹാ​യി​ക്കാ​നാ​യി കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ്ബ് വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളും ക്രി​സ്മ​സ് ക​രോ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​രി​പാ​ടി​യി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച തു​ക കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കൈ​മാ​റു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും​അം​ഗ​ത്വ​ത്തി​നും വേ​ണ്ടി ഇ ​മെ​യി​ൽ വി​ലാ​സം :

[email protected]

whatsapp:07450 60 46 20