ജർമനിയിൽ വൻ സൈബർ ആക്രമണം; നേ​താ​ക്ക​ളു​ടെ ഡാ​റ്റാ​ക​ൾ ഹാ​ക്ക് ചെ​യ്തു
Friday, January 4, 2019 11:13 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ലാ മെ​ർ​ക്ക​ൽ, ഗ്രീ​ൻ നേ​താ​വ് റോ​ബ​ർ​ട്ട് ഹ​ബെ​ക്ക്, ടി​വി ഹാ​സ്യാ​വ​ത​രാ​ക​ൻ ജാ​ൻ ബോ​ർ​മ​ർ​മാ​ൻ തു​ട​ങ്ങി​യ നൂ​റു​ക​ണ​ക്കി​ന് മു​ൻ​നി​ര നേ​താ​ക്ക​ളു​ടെ സ്വ​കാ​ര്യ ഡാ​റ്റാ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ഓ​ണ്‍​ലൈ​ൻ​വ​ഴി പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി വാ​ർ​ത്ത. ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ ഉ​ൾ​പ്പ​ടെ​യാ​ണ് ഹാ​ക്ക് ചെ​യ്ത​ത്.

കോ​ണ്‍​ടാ​ക്റ്റു​ക​ൾ, സ്വ​കാ​ര്യ ചാ​റ്റു​ക​ൾ, സാ​ന്പ​ത്തി​ക വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ട്വി​റ്റ​റി​ൽ പോ​സ്റ്റു​ചെ​യ്തി​രി​യ്ക്കു​ന്ന​ത്. സെ​ലി​ബ്രി​റ്റി​ക​ൾ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു​പോ​യ​താ​യി അ​റി​യി​പ്പു​ണ്ട്.

ആ​ക്ര​മ​ണം വി​പു​ല​വും ഗു​രു​ത​ര​വു​മാ​ണ​ന്ന് ജ​സ്റ്റി​സ് മ​ന്ത്രി കാ​ത​റി​ന ബാ​ർ​ളി പ​റ​ഞ്ഞു. ചാ​ൻ​സ​ല​റു​ടെ ഓ​ഫീ​സി​ലെ വി​വ​ര​ങ്ങ​ൾ ഹാ​ക്ക് ചെ​യ്തി​ട്ടി​ല്ലെ​ന്നും പാ​ർ​ല​മെ​ന്‍റ് എം​പി​മാ​രു​ടെ വി​വ​ര​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ​ക്താ​വ് അ​റി​യി​ച്ചു. ജ​ർ​മ​നി​യു​ടെ ഫെ​ഡ​റ​ൽ ഓ​ഫീ​സ് ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി (ബി​എ​സ്എ​സ്)​യെ പ്ര​ശ്നം ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​റി​യി​പ്പു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ