ക​ഴി​ഞ്ഞ വ​ർ​ഷം മു​ങ്ങി മ​രി​ച്ച​ത് 2200 അ​ഭ​യാ​ർ​ഥി​ക​ൾ
Friday, January 4, 2019 10:15 PM IST
ബ്ര​സ​ൽ​സ്: ആ​ഫ്രി​ക്ക​യി​ൽ നി​ന്ന് മെ​ഡി​റ്റ​റേ​നി​യ​ൻ സ​മു​ദ്രം ക​ട​ന്ന് യൂ​റോ​പ്പി​ലെ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക​ഴി​ഞ്ഞ വ​ർ​ഷം മു​ങ്ങി മ​രി​ച്ച​ത് 2200 അ​ഭ​യാ​ർ​ഥി​ക​ൾ.

ഇ​വ​രു​ടെ എ​ണ്ണം 2017ലേ​തി​നെ​ക്കാ​ൾ കു​റ​വാ​ണെ​ങ്കി​ലും, മ​ര​ണ നി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 3139 പേ​രാ​ണ് 2017ൽ ​മു​ങ്ങി മ​രി​ക്കു​ക​യോ ക​ട​ലി​ൽ കാ​ണാ​താ​കു​ക​യോ ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ക​ട​ൽ ക​ട​ക്കാ​ൻ ശ്ര​മി​ച്ച അ​ഭ​യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വ് വ​ന്ന​തു കാ​ര​ണ​മാ​ണ് മ​ര​ണ നി​ര​ക്ക് കൂ​ടി​യ​താ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. 2017ൽ 172,301 ​പേ​രാ​ണ് ക​ട​ൽ ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തെ​ങ്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 113,482 പേ​രാ​യി​രു​ന്നു.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ