മാ​ഞ്ച​സ്റ്റ​ർ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ ദ​ശാ​ബ്ധി ആ​ഘോ​ഷ​വും ക്രി​സ്മ​സ്, പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളും ശ​നി​യാ​ഴ്ച
Friday, January 4, 2019 10:11 PM IST
മാ​ഞ്ച​സ്റ്റ​ർ: കേ​ര​ളാ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ഞ്ച​സ്റ്റ​റി​ന്‍റെ (KCAM) പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​വും ക്രി​സ്മ​സ്, പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളും ശ​നി​യാ​ഴ്ച ന​ട​ക്ക​പ്പെ​ടും. സെ​യി​ൽ ക​മ്യൂ​ണി​റ്റി സെ​ൻ​റ​റി​ൽ ഉ​ച്ച​ക്ക് 1.30 ന് ​ജ​പ​മാ​ല​യോ​ടു​കൂ​ടി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന അ​ത്യാ​ഘോ​ഷ​പൂ​ർ​വ​മാ​യ ദി​വ്യ​ബ​ലി​യി​ൽ സി​റോ മ​ല​ബാ​ർ മാ​ഞ്ച​സ്റ്റ​ർ റീ​ജി​യ​ണ്‍ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ മു​ഖ്യ കാ​ർ​മ്മി​ക​നാ​കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ ഒ​രു വ​ർ​ഷ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​സോ​സി​യേ​ഷ​ന്‍റെ ദ​ശാ​ബ്ധി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കും. അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​സ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി ബി​ന്‍റോ സൈ​മ​ണ്‍ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കും.

തു​ട​ർ​ന്നു വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. കൊ​ച്ചു​കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി വേ​ദി​യി​ൽ എ​ത്തി​ച്ചേ​രും. നൃ​ത്ത വി​സ്മ​യ​ങ്ങ​ളും സ്കി​റ്റു​ക​ളാ​ലും വേ​ദി നി​റ​യു​ന്പോ​ൾ കാ​ണി​ക​ൾ​ക്ക് കാ​ഴ്ച​വി​രു​ന്നാ​കും. ദ​ശാ​ബ്ധി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക റാ​ഫി​ൾ ന​റു​ക്കെ​ടു​ടു​പ്പ് ഉ​ണ്ടാ​യി​രി​ക്കും ഒ​ട്ടേ​റെ ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് ഭാ​ര​വാ​ഹി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് .

പ​ത്തു​വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് മാ​ഞ്ച​സ്റ്റ​റി​ൽ വി​ഥി​ൻ​ഷോ കേ​ന്ദ്ര​മാ​ക്കി തു​ട​ക്കം കു​റി​ച്ച കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലും വ്യ​ക്തി​ക​ൾ ത​മ്മി​ലു​മു​ള്ള ബ​ന്ധം ഉൗ​ട്ടി ഉ​റ​പ്പി​ക്ക​ന്ന​തി​ൽ വ​ഹി​ക്കു​ന്ന പ​ങ്ക് വി​ല​പ്പെ​ട്ട​താ​ണ്. പ​ള്ളി​യോ​ടു ചേ​ർ​ന്ന് ആ​ത്മീ​യ കാ​ര്യ​ങ്ങ​ളി​ലും, അ​തോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ ക​ലാ​കാ​യി​ക വ​ള​ർ​ച്ച​യി​ലും അ​സോ​സി​യേ​ഷ​ൻ സ്തു​ത്യ​ർ​ഹ​മാ​യ പ​ങ്കു വ​ഹി​ച്ചു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

ക​ലാ​പ​രി​പാ​ടി​ക​ളെ തു​ട​ർ​ന്ന് സാ​ൽ​ഫോ​ർ​ഡ് ക​ല​വ​റ കേ​റ്റ​റിം​ഗ് ഒ​രു​ക്കു​ന്ന വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റോ​ടെ​യാ​വും പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കു​ക. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ക്കു​വാ​ൻ ഏ​വ​രേ​യും അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മ​റ്റി​ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി ബി​ന്േ‍​റാ സൈ​മ​ണ്‍ സ്വാ​ഗ​തം ചെ​യ്യു​ന്നു.


റി​പ്പോ​ർ​ട്ട്: സാ​ബു ചൂ​ണ്ട​ക്കാ​ട്ടി​ൽ