വി. ​സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും
Friday, January 4, 2019 9:26 PM IST
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വും ശെ​മ്മാ​ശന്മാ​രി​ൽ പ്ര​ധാ​നി​യും സ​ഹ​ദേന്മാ​രി​ൽ മു​ൻ​പ​നും, സ​ഭ​യു​ടെ പ്ര​ഥ​മ ര​ക്ത​സാ​ഷി​യു​മാ​യ പ​രി. സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ജ​നു​വ​രി 6 മു​ത​ൽ 13 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​വാ​ധി​കം ഭം​ഗി​യാ​യി ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.

പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മി​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ൽ ഏ​വ​രും പ്രാ​ർ​ഥ​നാ​പൂ​ർ​വ്വം നേ​ർ​ച്ച​കാ​ഴ്ച​ക​ളോ​ടു കൂ​ടി വ​ന്നു സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്ക​ണ​മെ​ന്ന് ഇ​ട​വ​ക​യ്ക്കു വേ​ണ്ടി വി​കാ​രി ഫാ. ​ഉ​മ്മ​ൻ മാ​തൃു ക​ർ​ത്തൃ​നാ​മ​ത്തി​ൽ അ​പേ​ക്ഷി​ക്കു​ന്നു.

ജ​നു​വ​രി 6 ഞാ​യ​റാ​ഴ്ച 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി. ​കു​ർ​ബാ​ന​യെ തു​ട​ർ​ന്നു പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്. തി​ങ്ക​ളാ​ഴ്ച 6.30ന് ​സ​ന്ധ്യാ ന​മ​സ്കാ​രം, വി. ​കു​ർ​ബാ​ന(​റ​വ. ഫാ. ​പോ​ൾ തോ​മ​സ്, വി​കാ​രി സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ, തു​ക്ള​കാ​ബാ​ദ്).

ജ​നു​വ​രി 12 ശ​നി​യാ​ഴ്ച 5.30ന് ​സ​ന്ധ്യാ ന​മ​സ്കാ​രം (Venue SG Pocket Main Park), 6.30ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, 9ന് ​ധൂ​പ​പ്രാ​ർ​ഥ​ന, ശ്ലൈ​ഹി​ക വാ​ഴ്വ്. അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മി​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, സ്നേ​ഹ​വി​രു​ന്ന്, 13 ഞാ​യ​റാ​ഴ്ച 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി. ​കു​ർ​ബാ​ന അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മി​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, 11ന് ​ആ​ശീ​ർ​വാ​ദം, കൈ​മു​ത്ത്, നേ​ർ​ച്ച​വി​ള​ന്പ് കൊ​ടി​യി​റ​ക്ക്.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ