ജ​ർ​മ​നി​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ റെ​ക്കോ​ഡ് താ​ഴ്ച​യി​ൽ
Thursday, January 3, 2019 11:44 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ പു​ന​രേ​കീ​ക​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് തൊ​ഴി​ലി​ല്ലാ​യ്മാ നി​ര​ക്ക് റെ​ക്കോ​ഡ് താ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി. 2018ൽ ​രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മാ നി​ര​ക്ക് 4.8 ശ​ത​മാ​ന​മാ​ണ്.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ സ​ന്പ​ദ് വ്യ​വ​സ്ഥ​യാ​യി രാ​ജ്യം തു​ട​രു​ന്ന​തി​ന്‍റെ പ്ര​ത്യ​ക്ഷോ​ദാ​ഹ​ര​ണ​മാ​യാ​ണ് ഇ​തു വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. തു​ട​രെ പ​തി​മൂ​ന്നാം വ​ർ​ഷ​മാ​ണ് രാ​ജ്യ​ത്തെ ജോ​ലി​യു​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത്. 2017ലെ ​ക​ണ​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ 2018ൽ ​തൊ​ഴി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1.3 ശ​ത​മാ​നം വ​ർ​ധി​ക്കു​ക​യാ​ണു ചെ​യ്തി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ പ്രാ​യ​മേ​റു​ന്ന ജ​ന​സം​ഖ്യ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക ഒ​രു പ​രി​ധി വ​രെ ഒ​ഴി​യു​ന്ന​തി​നും ക​ഴി​ഞ്ഞ വ​ർ​ഷം സാ​ക്ഷി​യാ​യെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് ഇ​തി​നു സ​ഹാ​യി​ച്ച​തെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം 384,000 പേ​രാ​ണ് രാ​ജ്യ​ത്ത് പു​തി​യ​താ​യി ജോ​ലി നേ​ടി​യ​ത്. തൊ​ഴി​ൽ​ര​ഹി​ത​രു​ടെ എ​ണ്ണം കു​റ​യു​ക​യും ചെ​യ്തു. സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം 4.22 മി​ല്യ​ണ്‍ അ​ധി​ക​വു​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ