ഗ്രേ​സ് ബാ​ൻ​ഡി​ന്‍റെ സം​ഗീ​ത നി​ശ "ഹൃ​ദ​യാ​ഞ്ജ​ലി 2019 ' മേ​യ് 18ന് ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ
Thursday, January 3, 2019 10:37 PM IST
ബാ​സ​ൽ : സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രേ​സ് ബാ​ൻ​ഡ് 2019 മേ​യ് 18നു ​ബാ​സ​ൽ ലാ​ൻ​ഡി​ലു​ള്ള കു​സ്പോ ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന "ഹൃ​ദ​യാ​ജ്ഞ​ലി 2019' എ​ന്ന സം​ഗീ​ത നി​ശ​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ബാ​സ​ലി​ലെ ഈ​ഗി​ൾ ഹാ​ളി​ൽ ജെ​യിം​സ് തെ​ക്കേ​മു​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചു സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സെ​ന്‍റ്മേ​രീ​സ് സി​റി​യ​ൻ ഓ​ർ​ത്തോ​ഡോ​ക്സ് മ​ഹാ​യി​ട​വ​ക​യു​ടെ വി​കാ​രി ഫാ. ​കു​രി​യാ​ക്കോ​സ് കൊ​ല്ല​ന്നൂ​ർ ജോ​ജോ വി​ച്ചാ​ട്ടി​ന് ആ​ദ്യ ടി​ക്ക​റ്റ് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ഗ്രേ​സ് ബാ​ൻ​ഡി​ന്‍റെ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് ഗ്രേ​സ് ബാ​ൻ​ഡി​ന്‍റെ വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ശൈ​ലി​യേ​യും ഫാ. ​കു​രി​യാ​ക്കോ​സ് കൊ​ല്ല​ന്നൂ​ർ ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ്ര​ത്യേ​കം പ്ര​ശം​സി​ക്കു​ക​യു​ണ്ടാ​യി. സ്വി​റ്റ​സ​ർ​ല​ൻ​ഡി​ലെ ആ​നു​കാ​ലി​ക സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ കൂ​ട്ടാ​യ്മ​യാ​യ ഹ​ലോ ഫ്ര​ണ്ട്സി​ന്‍റെ മു​ഖ്യ മാ​ർ​ഗ​നി​ർ​ദേ​ശി​യാ​യ അ​ഡ്വ. ജോ​ജോ വി​ച്ചാ​ട്ട് ഗ്രേ​സ് ബാ​ൻ​ഡ് എ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ക​ർ​മ്മ പ​ദ്ധ​തി​ക്ക് ആ​ശം​സ​ക​ൾ നേ​രു​ക​യും അ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രേ​സ് ബാ​ൻ​ഡ് കൂ​ട്ടാ​യ്മ​യെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

സ​ണ്ണി കി​രി​യാ​ന്ത​ൻ, എ​ൽ​ബി​ൻ മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു. ഗ്രേ​സ് ബാ​ൻ​ഡ് ട്ര​ഷ​ർ ബി​നോ​യി വെ​ട്ടി​ക്കാ​ട്ട് സ്വാ​ഗ​ത​വും സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ ബി​ജു മാ​ധ​വ​ത്ത് കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. തോ​മ​സ് മു​ക്കോം​ത​റ​യി​ൽ പ്രാ​ർ​ഥനാ​ഗാ​നം ആ​ല​പി​ച്ചു. ജെ​യ്സ​ണ്‍ ക​രേ​ട​ൻ, ഡി​റ്റോ മു​ണ്ടാ​ട​ൻ, മാ​ർ​ട്ടി​ൻ പി​ട്ടാ​പ്പ​ള്ളി, ജോ​യി. പെ​രും​പ​ള്ളി​ൽ, ഡേ​വി​സ് തെ​ക്ക​നാ​ത്ത്, ജി​ജി തോ​പ്പി​ൽ, സി​റി​യ​ക് വ​ട​ക്കും​ചേ​രി​ൽ, ജോ​ണ്‍​സ​ണ്‍ പ​തി​പ്പ​ള്ളി​ൽ, ദീ​പു ഉ​ള്ളാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സാ​ന്ദ്ര മു​ക്കോം​ത്ത​റ​യി​ലി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ ഗാ​യ​ക​സം​ഘം ആ​ല​പി​ച്ച ഗാ​ന​ങ്ങ​ളോ​ട് കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ