ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​നം യൂ​റോ​പ്യ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും
Thursday, January 3, 2019 10:11 PM IST
ബ​ർ​ലി​ൻ: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ ദ​ർ​ശ​നം ന​ട​ത്തി​യ​തും അ​നു​ബ​ന്ധ പ്ര​തി​ഷേ​ധ​ങ്ങ​ളും സം​ബ​ന്ധി​ച്ച വാ​ർ​ത്ത ജ​ർ​മ​ൻ മാ​ധ്യ​മ​ങ്ങ​ളു​ൾ​പ്പ​ടെ യൂ​റോ​പ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ചു. ബി​ബി​സി അ​ട​ക്കം ലോ​കം വീ​ക്ഷി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അ​ച്ച​ടി കൂ​ടാ​തെ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളും വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള​ട​ക്കം ശ​ബ​രി​മ​ല​യി​ൽ ച​രി​ത്രം കു​റി​ക്ക​പ്പെ​ട്ടു എ​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്പോ​ൾ കേ​ര​ള​ത്തി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ വി​ഭാ​ഗ​ക്കാ​രും അ​ത്ത​രം നി​ല​പാ​ടു​ള്ള മാ​ധ്യ​മ​ങ്ങ​ളും മാ​ത്ര​മാ​ണ് സ്ത്രീ ​പ്ര​വേ​ശ​ന​ത്തെ വി​മ​ർ​ശി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​നു​വ​രി ഒ​ന്നി​നു ന​ട​ത്തി​യ വ​നി​താ മ​തി​ലും യൂ​റോ​പ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു. പ്രാ​യ​ത്തി​ന്‍റെ പേ​രി​ൽ വി​ശ്വാ​സ​ത്തി​ന്‍റെ വ്യ​ക്തി​ഗ​ത​ത​ല​ങ്ങ​ൾ അ​ള​ന്നു​കു​റി​യ്ക്കു​ന്ന സ​മീ​പ​ന​ത്തെ​യും അ​ത്ത​രം ആ​ചാ​ര​ങ്ങ​ളെ​യും വി​മ​ർ​ശി​യ്ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് മാ​ധ്യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. വ​നി​താ മ​തി​ൽ ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ വി​ല​യി​രു​ത്തി.

സ്ത്രീ ​പ്ര​വേ​ശ​ന​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്താ​ക​മാ​നം ബി​ജെ​പി - ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ക്ര​മ​വും അ​ഴി​ച്ചു​വി​ടു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ തു​ട​ങ്ങും മു​ൻ​പു ത​ന്നെ വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​നും ആ​ക്ര​മി​ക്കാ​നും തു​ട​ങ്ങി​യി​രു​ന്നു.

പു​തി​യ വ​ർ​ഷ​ത്തി​ൽ ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളും സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ട​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ കാ​ലേ​കൂ​ട്ടി അ​ക്ര​മം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ