ബം​ഗ​ളൂ​രു ച​ല​ച്ചി​ത്രോ​ത്സ​വം ഫെ​ബ്രു​വ​രി ഏ​ഴു മു​ത​ൽ
Tuesday, January 1, 2019 8:13 PM IST
ബം​ഗ​ളൂ​രു: പ​തി​നൊ​ന്നാ​മ​ത് ബം​ഗ​ളൂ​രു ച​ല​ച്ചി​ത്രോ​ത്സ​വം ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ 14 വ​രെ ന​ട​ക്കും. ക​ർ​ണാ​ട​ക ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും വി​വ​ര പൊ​തു​സ​ന്പ​ർ​ക്ക വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൻ​റെ ഉ​ദ്ഘാ​ട​നം ഏ​ഴി​ന് വി​ധാ​ൻ സൗ​ധ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ ന​ട​ക്കും. രാ​ജാ​ജി​ന​ഗ​ർ ഓ​റി​യോ​ണ്‍ മാ​ളി​ലെ പി​വി​ആ​ർ സി​നി​മാ​സി​ലെ 11 സ്ക്രീ​നു​ക​ളി​ലാ​യാ​ണ് പ്ര​ദ​ർ​ശ​നം. പ്ര​കൃ​തി​യു​ടെ രൗ​ദ്രം എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ വി​ഷ​യം. ഏ​ഷ്യ​ൻ, ഇ​ന്ത്യ​ൻ, ക​ന്ന​ഡ വി​ഭാ​ഗ​ങ്ങ​ളി​ലെ സി​നി​മ​ക​ൾ​ക്കൊ​പ്പം 50 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​രു​ന്നൂ​റോ​ളം സി​നി​മ​ക​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും സെ​മി​നാ​റു​ക​ളും ശി​ൽ​പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. 800 രൂ​പ​യാ​ണ് ഡെ​ലി​ഗേ​റ്റ് ഫീ​സ്. വി​ദ്യാ​ർ​ഥി​ക​ൾ, ഫി​ലിം സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ, മു​തി​ർ​ന്ന പൗ​ര·ാ​ർ എ​ന്നി​വ​ർ​ക്ക് 400 രൂ​പ​യാ​ണ് ഫീ​സ്.

ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി പ്ര​കാ​ശ​നം ചെ​യ്തി​രു​ന്നു. ഇ​നി​മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ഫെ​ബ്രു​വ​രി​യി​ലെ ആ​ദ്യ വ്യാ​ഴാ​ഴ്ച ച​ല​ച്ചി​ത്രോ​ത്സ​വം ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.