തണുത്തറഞ്ഞു ഡൽഹി
Saturday, December 29, 2018 10:15 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​നം ത​ണു​ത്ത് വി​റ​യ്ക്കു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഈ ​ദ​ശ​ക​ത്തി​ലെ ഏ​റ്റ​വും ത​ണു​പ്പേ​റി​യ പ്ര​ഭാ​ത​മാ​യി​രു​ന്നു ഡ​ൽ​ഹി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ ത​ല​സ്ഥാ​ന ന​ഗ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല 2.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു. ഈ ​ശീ​ത​കാ​ല​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല​യാ​ണി​ത്. ഏ​റ്റ​വും കൂ​ടി​യ താ​പ​നി​ല 19 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു.

ന​ഗ​ര​ത്തി​ലെ പ​ല പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും ദൂ​ര​ക്കാ​ഴ്ച പ​രി​ധി 1500 മീ​റ്റ​റി​ൽ താ​ഴെ​യാ​ണ്. വി​മാ​ന​ത്താ​വ​ളം സ്ഥി​തി ചെ​യ്യു​ന്ന പാ​ലം മേ​ഖ​ല​യി​ൽ 800 മീ​റ്റ​റി​ൽ താ​ഴെ​യാ​യി​രു​ന്നു ദൂ​ര​ക്കാ​ഴ്ച പ​രി​ധി. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ നി​ര​ക്ക് അ​തീ​വ ഗു​രു​ത​ര പ​രി​ധി​യും മ​റി​ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

മൂ​ട​ൽ​മ​ഞ്ഞ് കാ​ര​ണം ഡ​ൽ​ഹി​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന നി​ര​വ​ധി ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഷിം​ല​യി​ൽ ശ​നി​യാ​ഴ്ച ഒ​രു ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല. ച​ണ്ഡീ​ഗ​ഡ് അ​ഞ്ച് ഡി​ഗ്രി, അ​മൃ​ത്സ​ർ പൂ​ജ്യം ഡി​ഗ്രി, പ​ത്താ​ൻ​കോ​ട്ട് ര​ണ്ട് ഡി​ഗ്രി, കു​ളു ഒ​രു ഡി​ഗ്രി, ധ​രം​ശാ​ല നാ​ല് ഡി​ഗ്രി, ല​ഖ്നൗ ആ​റ് ഡി​ഗ്രി, ബ​റേ​ലി മൂ​ന്നു ഡി​ഗ്രി എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു ന​ഗ​ര​ങ്ങ​ളി​ലെ താ​പ​നി​ല.