പേ​രുമാ​റ്റം തുടരുന്നു; കേ​ന്ദ്ര​ത്തി​നു കു​മാ​ര​സ്വാ​മി​യു​ടെ ക​ത്ത്
Saturday, December 29, 2018 6:49 PM IST
ബം​ഗ​ളൂ​രു: സംസ്ഥാനത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പേ​ര് മാ​റ്റാ​നൊ​രു​ങ്ങി കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ. വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പേ​ര് മാ​റ്റു​ന്ന​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​ന് ക​ത്തെ​ഴു​തി.

ബെ​ലാ​ഗ​വി വി​മാ​ന​ത്താ​വ​ള​ത്തെ കി​ട്ടൂ​ർ റാ​ണി ച​ന്ന​മ്മ വി​മാ​ന​ത്താ​വ​ളം എ​ന്നും ഹു​ബ്ബ​ള്ളി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​ര് സ​ങ്കോ​ളി രാ​യ​ണ്ണ വി​മാ​ന​ത്താ​വ​ള​മെ​ന്നും മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത​യ​ച്ച​ത്.

നേ​ര​ത്തെ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാർ ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​ര് കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം എ​ന്നാ​ക്കി​യി​രു​ന്നു.