ക്രി​സ്മ​സ് അ​വ​ധി: ക​ർ​ണാ​ട​ക ആ​ർ​ടി​സി​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ
Wednesday, December 19, 2018 9:09 PM IST
ബം​ഗ​ളൂ​രു: ക്രി​സ്മ​സ് അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. നേ​ര​ത്തെ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് 27 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളും മൈ​സൂ​രു​വി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് മൂ​ന്നു സ​ർ​വീ​സു​ക​ളും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​ബ​സു​ക​ളി​ൽ തി​ര​ക്കേ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. യാ​ത്രാ​ത്തി​ര​ക്ക് കൂ​ടു​ത​ലു​ള്ള 21, 22 തീ​യ​തി​ക​ളി​ലാ​ണ് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​വ​യി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക്രി​സ്മ​സ് അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​തി​വു സ​ർ​വീ​സു​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ അ​തി​വേ​ഗം തീ​ർ​ന്ന​തോ​ടെ​യാ​ണ് സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. മ​ണ്ഡ​ല​കാ​ലം കൂ​ടി ആ​യ​തി​നാ​ൽ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തി​ര​ക്ക് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ർ​ടി​സി അ​റി​യി​ച്ചു. അ​വ​ധി​ക്കു ശേ​ഷം കേ​ര​ള​ത്തി​ൻ​റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കും മൈ​സൂ​രു​വി​ലേ​ക്കും സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

മൂ​ന്നാ​റി​ലേ​ക്കും തേ​ക്ക​ടി​യി​ലേ​ക്കും ക​ർ​ണാ​ട​ക ആ​ർ​ടി​സി സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.
ക്രി​സ്മ​സ് അ​വ​ധി​ക്ക് കേ​ര​ള ആ​ർ​ടി​സി​യും ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. യാ​ത്രാ​ത്തി​ര​ക്ക് കൂ​ടു​ത​ലു​ള്ള ഡി​സം​ബ​ർ 21 മു​ത​ൽ 24 വ​രെ കേ​ര​ള​ത്തി​ൻ​റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് 28 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളാ​ണ് കേ​ര​ള ആ​ർ​ടി​സി ന​ട​ത്തു​ന്ന​ത്. തി​ര​ക്ക​നു​സ​രി​ച്ച് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കും.

അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ളി​ൽ മാ​സ​ങ്ങ​ൾ​ക്കു മു​ന്പേ ടി​ക്ക​റ്റു​ക​ൾ വി​റ്റു​തീ​ർ​ന്നി​രു​ന്നു. തി​ര​ക്ക് മു​ത​ലെ​ടു​ത്ത് സ്വ​കാ​ര്യ​ബ​സു​ക​ളും ടി​ക്ക​റ്റ് ബു​ക്കിം​ഗ് നേ​ര​ത്തെ ത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.