കെ​റ്റ​റിം​ഗ്, നോ​ർ​ത്താം​പ്ട​ണ്‍, വി​രാ​ൾ മി​ഷ​നു​ക​ൾ​ക്കു തു​ട​ക്ക​മാ​യി; അ​ജ​പാ​ല​ന സ​ന്ദ​ർ​ശ​ന​ത്തി​നും മി​ഷ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് സ​മാ​പ​നം
Sunday, December 9, 2018 9:42 PM IST
പ്ര​സ്റ്റ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ആ​ത്മീ​യ വ​ള​ർ​ച്ച​യു​ടെ പു​തി​യ ഭാ​വം സ​മ്മാ​നി​ച്ച സ​ഭാ​ത​ല​വ​ന്‍റെ അ​ജ​പാ​ല​ന സ​ന്ദ​ർ​ശ​ന​ത്തി​നും മി​ഷ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് സ​മാ​പ​നം. പ്ര​സ്റ്റ​ണ്‍ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ വി. ​കു​ർ​ബാ​ന​യ​ർ​പ്പി​ക്കു​ക​യും വൈ​കി​ട്ട് ലീ​ഡ്സ് സെ​ന്‍റ് വി​ൽ​ഫ്രി​ഡ് ദൈ​വാ​ല​യ​ത്തി​ൽ മി​ഷ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തോ​ടു​കൂ​ടി, സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​നും പി​താ​വു​മാ​യ ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ത​ന്‍റെ ഇ​ത്ത​വ​ണ​ത്തെ അ​ജ​പാ​ല​ന​സ​ന്ദ​ർ​ശ​ന​ത്തി​ൽ ഇ​രു​പ​ത്തേ​ഴു സീ​റോ മ​ല​ബാ​ർ മി​ഷ​നു​ക​ളും ഒ​രു സീ​റോ മ​ല​ബാ​ർ ക്നാ​നാ​യ മി​ഷ​നും സ്ഥാ​പി​ക്കു​ക​യും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ര​ണ്ടു ഇ​ട​വ​ക ദൈ​വാ​ല​യ​ങ്ങ​ളി​ൽ (ക​ത്തീ​ഡ്ര​ൽ, ലി​തെ​ർ​ലാ​ൻ​ഡ് ) ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കു​ക​യും ചെ​യ്യും. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, വൈ​ദി​ക​ർ, വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ സ​ഭാ​ത​ല​വ​നൊ​പ്പം തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രും.

മി​ഷ​ൻ പ്ര​ഖ്യാ​പ​ന ശ്രേ​ണി​യി​ൽ ശ​നി​യാ​ഴ്ച ര​ണ്ടി​ട​ങ്ങ​ളി​ലാ​യി മൂ​ന്നു മി​ഷ​നു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​മാ​യി​രു​ന്ന ശ​നി​യാ​ഴ്ച ബെ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ’സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ’ മി​ഷ​ൻ നോ​ർ​ത്താം​പ്റ്റ​നും (ഡ​യ​റ​ക്ട​ർ, റെ​വ. ഫാ. ​ബെ​ന്നി വ​ലി​യ​വീ​ട്ടി​ൽ എം​എ​സ്എ​ഫ്എ​സ് ) ’സെ​ന്‍റ് ഫൗ​സ്തി​ന മി​ഷ​ൻ കേ​റ്റ​റിം​ഗും’ (ഡ​യ​റ​ക്ട​ർ, റെ​വ. ഫാ. ​വി​ൽ​സ​ണ്‍ കൊ​റ്റം ) ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ച്ച​ക​ഴി​ഞ്ഞു ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഇ​ട​വ​ക​ദൈ​വാ​ല​യ​മാ​യ ലി​വ​ർ​പൂ​ളി​ലെ, ’ലി​തെ​ർ​ലാ​ൻ​ഡ് സ​മാ​ധാ​ന​രാ​ഞ്ജി’ ദൈ​വാ​ല​യ​ത്തി​ൽ വി​രാ​ൾ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ’സെ​ന്‍റ് ജോ​സ​ഫ്സ് മി​ഷ​ൻ’ വി​രാ​ലി​ന്‍റെ (ഡ​യ​റ​ക്ട​ർ, ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ) ഉ​ദ്ഘാ​ട​ന​വും ക​ർ​ദ്ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി നി​ർ​വ​ഹി​ച്ചു.

ലി​വ​ർ​പൂ​ൾ ആ​ർ​ച്ച്ബി​ഷ​പ് മാ​ൽ​കം മാ​ക്മ​ഹോ​നു​മാ​യും ലി​വ​ർ​പൂ​ൾ അ​തി​രൂ​പ​ത​യു​ടെ എ​മേ​രി​ത്തൂ​സ് സ​ഹാ​യ​മെ​ത്രാ​ൻ വി​ൻ​സെ​ന്‍റ് മ​ലോ​ണു​മാ​യും ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, സെ​ക്ര​ട്ട​റി റ​വ. ഫാ. ​ഫാ​ൻ​സു​വ പ​ത്തി​ൽ എ​ന്നി​വ​രും സ​ന്ദ​ർ​ശ​ന​ത്തി​ൽ ക​ർ​ദ്ദി​നാ​ളി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന മി​ഷ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലും വി.​കു​ർ​ബാ​ന​യി​ലും നി​ര​വ​ധി വൈ​ദി​ക​രും സ​ന്യ​സ്ത​രും വി​ശ്വാ​സി​ക​ളും പ​ങ്കു​ചേ​ർ​ന്നു.

ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ അ​ജ​പാ​ല​ന സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ​ച് രൂ​പ​ത​യു​ടെ ക​ത്തീ​ഡ്ര​ൽ ദൈ​വാ​ല​യ​മാ​യ പ്ര​സ്റ്റ​ണ്‍ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദൈ​വാ​ല​യ​ത്തി​ൽ (St. Ignatius Square, Preston, PR1 1TT)രാ​വി​ലെ 10.30 നു ​മാ​ർ ആ​ല​ഞ്ചേ​രി ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. വൈ​കി​ട്ട് 4.15 നു ​ലീ​ഡ്സ് സീ​റോ മ​ല​ബാ​ർ ക​മ്മ്യൂ​ണി​റ്റി​യി​ൽ (St. Wilfrid's Catholic Church, 2a Whincover Bank, Leeds, LS12 5JW) പു​തി​യ മി​ഷ​ൻ പ്ര​ഖ്യാ​പി​ക്കു​ക​യും ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, ക​ത്തീ​ഡ്ര​ൽ വി​കാ​രി റെ​വ. ഡോ. ​മാ​ത്യു ചൂ​ര​പൊ​യ്ക​യി​ൽ, മി​ഷ​ൻ ഡ​യ​റ​ക്ട​ർ റെ​വ. ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ എ​ന്നി​വ​രു​ടെ​യും ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്