ഇന്ത്യൻ സംഘത്തിന്‍റെ സമാധാന നടത്തത്തിന് മണ്ടേലയുടെ ജന്മനാട്ടിൽ പരിസമാപ്തി
Monday, December 3, 2018 9:36 PM IST
ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗ്: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ​​​യും നെ​​​ൽ​​​സ​​​ൺ മ​​​ണ്ടേ​​​ല​​​യു​​​ടെ​​​യും വ​​​ഴി​​​യി​​​ൽ സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ത്യ​​​ൻ സം​​​ഘം ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ ന​​​ട​​​ത്തി​​​യ ദീ​​​ർ​​​ഘ​​​ദൂ​​​ര ന​​​ട​​​ത്ത​​​ത്തി​​​നു പ​​​രി​​​സ​​​മാ​​​പ്തി. സെ​​​പ്റ്റം​​​ബ​​​ർ 21ന് ​​​ആ​​​രം​​​ഭി​​​ച്ച ന​​​ട​​​ത്തം 1200 കി​​​ലോ​​​മീ​​​റ്റ​​​ർ പി​​​ന്നി​​​ട്ട് വെ​​​ള്ളി​​​യാ​​​ഴ്ച മ​​​ണ്ടേ​​​ല​​​യു​​​ടെ ജ​​​ന്മ​​​നാ​​​ടാ​​​യ എം​​​വേ​​​സോ​​​യി​​​ൽ അ​​​വ​​​സാ​​​നി​​​ച്ചു.

സ​​​മാ​​​ധാ​​​നം ല​​​ക്ഷ്യ​​​മി​​​ട്ട് ലോ​​​ക​​​ത്തി​​​ന്‍റെ പ​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ദീ​​​ർ​​​ഘ​​​ദൂ​​​ര ന​​​ട​​​ത്തം സം​​ഘ​​ടി​​പ്പി​​ച്ച നി​​​തേ​​​ഷ് സോ​​​നാ​​​വാ​​​ന​​​യാ​​​ണ് നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത്. പൂ​​​ന സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ യോ​​​ഗേ​​​ഷ് മ​​​ഥു​​​രി​​​യ, സം​​​ഗ്രാം പാ​​​ട്ടീ​​​ൽ, ദി​​​ലീ​​​പ് ത​​​ന്പോ​​​ൽ​​​ക്ക​​​ർ, ഗാ​​​ന്ധി ആ​​​ശ്ര​​​മ​​​ത്തി​​​ലെ ജ​​​ല​​​ന്ത​​​ർ​​​നാ​​​ഥ് ച​​​ന്നോ​​​ലെ, ജാ​​​പ്പ​​​നീ​​​സ് സ​​​ന്യാ​​​സി നി​​​പ്പോ​​​സാ​​​ൻ മ്യോ​​​ഹോ​​​ജി എ​​​ന്നി​​​വ​​​രാ​​​ണ് സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ മൂ​​​ന്നു പ്ര​​​വി​​​ശ്യ​​​ക​​​ൾ സം​​​ഘം ന​​​ട​​​ന്നു​​​പി​​​ന്നി​​​ട്ടു. ആ​​​ദ്യ സ്റ്റോ​​​പ് കു​​​നു​​​വി​​​ലെ മ​​​ണ്ടേ​​​ല മ്യൂ​​​സി​​​യം ആ​​​യി​​​രു​​​ന്നു. ദി​​​വ​​​സം ശ​​​രാ​​​ശ​​​രി 25 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് പി​​​ന്നി​​​ട്ട​​​ത്. വെ​​​ള്ള​​​ക്കാ​​​രും ക​​​റു​​​ത്ത​​​വ​​​രും ഇ​​​ന്ത്യ​​​ക്കാ​​​രും വ​​​ലി​​​യ പി​​​ന്തു​​​ണ​​​യാ​​​ണു ന​​​ല്കി​​​യ​​​തെ​​​ന്ന് സോ​​​നാ​​​വാ​​​ന പ​​​റ​​​ഞ്ഞു. പ​​​ല​​​രും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യെ​​​ങ്കി​​​ലും അ​​​നി​​​ഷ്ട സം​​​ഭ​​​വ​​​ങ്ങ​​​ളൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.