മെ​ൽ​ബ​ണി​ൽ ഒ​ഐ​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ഹ്റു​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Wednesday, November 28, 2018 9:16 PM IST
മെ​ൽ​ബ​ണ്‍: ഒ​ഐ​സി​സി ഓ​സ്ടേ​ലി​യാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ അ​നു​സ്മ​ര​ണം വ​ള​രെ വി​പു​ല​മാ​യി ന​ട​ത്ത​പ്പെ​ട്ടു. ഗ്രീ​ൻ​സ്ബ​റോ സെ​ർ​ബി​യ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​ഐ​സി​സി ഓ​സ്ട്രേ​ലി​യ പ്ര​സി​ഡ​ന്‍റ് ഹൈ​ന​സ് ബി​നോ​യി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നെ​ഹ്റു ജ​യ​ന്തി​യാ​ഘോ​ഷം മു​ൻ കെഎസ് യു പ്ര​സി​ഡ​ന്‍റും തൃ​ക്കാ​ക്ക​ര എം​എ​ൽ​എ യു​മാ​യ അ​ഡ്വ. പി​ടി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ നെ​ഹ്റു​വി​ന്‍റെ ചി​ന്ത​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ള​രെ പ്ര​സ​ക്ത​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പി​ടി. തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ട​ങ്ങി​ൽ ഒ​ഐ​സി​സി​യു​ടെ വെ​ബ്സൈ​റ്റ് തൃ​ത്താ​ല യു​വ എം​എ​ൽ​എ വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ഹ്റു ജ​യ​ന്തി​യി​ൽ ധാ​രാ​ളം കു​ട്ടി​ക​ൾ ചാ​ച്ചാ നെ​ഹ്റു​വി​ന്‍റെ വേ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ പ​താ​ക​യു​മാ​യി വേ​ദി നി​റ​ഞ്ഞ​പ്പോ​ൾ സ​ദ​സ് ഹ​ർ​ഷാ​ര​വ​ത്തോ​ടെ അ​വ​രെ സ്വാ​ഗ​തം ചെ​യ്തു. ച​ട​ങ്ങി​ന് ഒ​ഐ​സി​സി വി​ക്ടോ​റി​യാ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ഉ​റു​മീ​സ് സ്വാ​ഗ​ത​വും അ​രു​ണ്‍ ഗോ​പി​നാ​ഥ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ക​മ്മ​റ്റി​യം​ഗം ബി​ജു സ്ക​റി​യ, ഒ​ഐ​സി​സി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ജോ​സ് എം. ​ജോ​ർ​ജ്, ജൂ​ബി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​റ്റു സം​ഘ​ട​ന​ക​ളു​ടെ പ്രാ​ധി​നി​ധ്യം പ്ര​ത്യേ​കം ച​ട​ങ്ങി​ന് കൊ​ഴു​പ്പേ​കി. നെ​ഹ്റു ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു ഓ​സ്ട്രേ​ലി​യാ​യി​ൽ വി​വി​ധ മേ​ഖ​ല​യി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച ബി​ജോ കു​ന്നും​പു​റ​ത്ത് ( CEO -IHNA), ഡോ. ​സ​ജീ​വ് കോ​ശി (OAM), ഡോ. ​രാ​ഘ​വ​ൻ ഉ​ണ്ണി (ഓ​ർ​ത്തോ പീ​ഡി​ക് സ​ർ​ജ​ൻ), സ​ജി മു​ണ്ട​യ്ക്ക​ൽ (ചെ​യ​ർ​മാ​ൻ എ​ന്‍റെ ഗ്രാ​മം) എ​ന്നി​വ​രെ അ​ഡ്വ പി​ടി. തോ​മ​സും വി.​ടി. ബ​ൽ​റാ​മും പൊ​ന്നാ​ട​യ​ണി​ക്കു​ക​യും അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.


റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്