കേ​ര​ള പു​ന​ർ​നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്ക് മെ​ൽ​ബ​ണി​ൽ എംഎസ്‌സിഎ ധ​ന​ശേ​ഖ​ര​ണം ന​ട​ത്തി
Thursday, November 15, 2018 9:09 PM IST
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണി​ലെ വെ​സ്റ്റേ​ണ്‍ സ​ബ​ർ​ബ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ’മ​ല​യാ​ളി സ്പോ​ർ​ട്സ് ആൻഡ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ((MSCA))’ Cairnlea ഹാ​ളി​ൽ ന​വം​ബ​ർ 3 ശ​നി​യാ​ഴ്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ട് കൂ​ടി കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു.

പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​സ​ഫി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. അ​ദ്ദേ​ഹം കേ​ര​ള പ്ര​ള​യ ദു​രി​താ​ശ്വാ​സ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള റാ​ഫി​ൾ ടി​ക്ക​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നി​ര​വ​ധി നൃ​ത്ത​ങ്ങ​ളും പാ​ട്ടു​ക​ളും കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റ​മേ​കി. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വേ​ണ്ടി വി​വി​ധ സ്പോ​ർ​ട്സ് ഇ​ന​ങ്ങ​ളും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ട്ടു. സെ​ക്ര​ട്ട​റി ആ​ഷി​ൻ ആ​ന്‍റോ ന​ന്ദി പ്ര​സം​ഗ​വും ക്ല​ബ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കി​യ അ​ത്ത​ഴ വി​രു​ന്നോ​ടു​കൂ​ടി കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു.

ഈ ​ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മാ​സം 27ന് ​ഹാ​ൻ​ജി റേ​ഡി​യോ സം​ഘ​ടി​പ്പി​ച്ച ദീ​പാ​വ​ലി മേ​ള​യി​ൽ ഫു​ഡ് സ്റ്റാ​ൾ ന​ട​ത്തി കേ​ര​ള പു​ന​ർ​നി​ർ​മ്മാ​ണ ഫ​ണ്ടി​ലേ​ക്ക് ധ​ന​ശേ​ഖ​ര​ണം ന​ട​ത്തു​ക​യു​ണ്ടാ​യി. ഈ ​സം​രം​ഭ​ത്തി​ൽ ശേ​ഖ​രി​ച്ച തു​ക​യും എം​എ​സ് സി​എ​യു​ടെ കേ​ര​ളാ റി​ലീ​ഫ് ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന കി​ട്ടി​യ തു​ക​യും ചേ​ർ​ത്ത് ഉ​ട​ൻ ത​ന്നെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് എം​എ​സ് സിഎ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ