ഭ​ക്ത​മ​ന​സു​ക​ൾ​ക്ക് ദ​ർ​ശ​ന സാ​ഫ​ല്യ​മേ​കി മു​ത്ത​പ്പ​ൻ മ​ല​ക​യ​റി
Tuesday, November 13, 2018 9:02 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത മ​ന​സു​ക​ൾ​ക്ക് ദ​ർ​ശ​ന സാ​ഫ​ല്യ​മേ​കി മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ലെ ​എ1 പാ​ർ​ക്കി​ലൊ​രു​ക്കി​യ മ​ഠ​പ്പു​ര​യി​ൽ നി​ന്നും മു​ത്ത​പ്പ​ൻ മ​ല​ക​യ​റി. ഡ​ൽ​ഹി മു​ത്ത​പ്പ സേ​വാ സ​മി​തി​യു​ടെ പ​തി​ന്നാ​ലാ​മ​ത് മു​ത്ത​പ്പ തി​രു​വ​പ്പ​ന മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഡ​ൽ​ഹി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ഭ​ക്ത സ​ഹ​സ്ര​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മേ​കി ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ന്ന മു​ത്ത​പ്പ തി​രു​വ​പ്പ​ന മ​ഹോ​ത്സ​വം സ​മാ​പി​ച്ചു.

രാ​വി​ലെ സ്ഥ​ല​ശു​ദ്ധി​യ്ക്കു​ശേ​ഷം മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഭ​ക്തി​ഗാ​ന​ങ്ങ​ൾ അ​ര​ങ്ങേ​റി. കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഉ​ച്ച​യോ​ടു​കൂ​ടി ആ​രൂ​ഡ​മാ​യ കു​ന്ന​ത്തൂ​ർ പാ​ടി​യി​ൽ നി​ന്നു​ള്ള വ​ര​വി​നെ അ​നു​സ്മ​രി​പ്പി​ച്ചു​കൊ​ണ്ട് മ​ല​യി​റ​ക്ക​വും തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ആ​റു​മ​ണി വ​രെ തി​രു​മു​ടി​യേ​റ്റി തി​രു​വി​ള​യാ​ട്ട​വും ന​ട​ന്നു. വൈ​കു​ന്നേ​രം സ​മി​തി ഹാ​ളി​ൽ​നി​ന്നും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ താ​ല​പ്പൊ​ലി എ​ഴു​ന്നെ​ള്ള​ത്ത് ന​ട​ന്നു. വി​ശേ​ഷാ​ൽ പൂ​ജ​ക​ളും വെ​ള്ളാ​ട്ടം, പ​യം​കു​റ്റി എ​ന്നി​വ​ക്ക് പു​റ​മെ ഇ​ള​നീ​ർ കാ​ഴ്ച്ച​യും മ​ത്സ്യ കാ​ഴ്ച്ച​യും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ശ്രീ ​മു​ത്ത​പ്പ സേ​വാ സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​കെ. ല​ക്ഷ്മ​ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ. ​അ​ജ​യ് കു​മാ​ർ ഐഎ​ഫ്എ​സ് പ​ങ്കെ​ടു​ത്തു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ ബാ​ബു പ​ണി​ക്ക​ർ, ആ​ഘോ​ഷ​ക്ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ബാ​ല​ൻ ന​ന്പ്യാ​ർ, സ​മി​തി സെ​ക്ര​ട്ട​റി ശേ​ഖ​ര​ൻ അ​ടി​യോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ല​കൃ​ഷ്ണ മാ​രാ​രു​ടെ നൃ​ത്ത സം​വി​ധാ​ന​ത്തി​ൽ വി​ഷ്ണു പ്രി​യ നാ​ട്യാ​ല​യം അ​വ​ത​രി​പ്പി​ച്ച ’മു​ത്ത​പ്പാ ച​രി​തം’ ബാ​ലെ, മ​ഹോ​ത്സ​വം വ​ർ​ണാ​ഭ​മാ​ക്കി.

ര​ണ്ടാം ദി​വ​സം രാ​വി​ലെ ഏ​ഴു മു​ത​ൽ ആ​രം​ഭി​ച്ച തി​രു​വ​പ്പ​ന മു​ത്ത​പ്പ​ൻ തി​രു​വി​ള​യാ​ട്ട​ത്തി​ൽ, കാ​ത്തു​നി​ന്ന ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ​ക്ക് ദ​ർ​ശ​ന​വും അ​നു​ഗ്ര​ഹ​വും ന​ൽ​കി​യ​പ്പോ​ൾ സം​ഘാ​ട​ക​ർ വ​ന്നെ​ത്തി​യ​വ​ർ​ക്കെ​ല്ലാം പ്ര​സാ​ദ​വും ഭ​ക്ഷ​ണ​വും ന​ൽ​കി. ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ ഉ​ൾ​പ്പെ​ടെ ധാ​രാ​ളം പേ​ർ മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി