കലിഫോര്‍ണിയ വെടിവയ്പില്‍ പോലീസുകാർ ഉൾപ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു
Thursday, November 8, 2018 10:19 PM IST
കലിഫോര്‍ണിയ: ലോസ് ആഞ്ചലസിനു നാൽപതു മൈൽ ബോർഡർ ലൈൻബർ ആൻഡ് ഗ്രില്ലിലുണ്ടായ വെടിവയ്പിൽ പോലീസുകാർ ഉൾപ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ അക്രമിയും ഉൾപ്പെടുന്നു.

ബുധനാഴ്ച രാത്രി പതിനൊന്നോടെ ഇരുനൂറിലധികം പേർ പങ്കെടുത്ത യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ് നൈറ്റ് പരിപാടിക്കിടെയാണ് സംഭവം. ഹാൻഡ് ഗണ്ണിനു പുറമെ സ്‌മോക്ക് ബോംബും അക്രമി ഉപയോഗിച്ചതായി പോലീസ് പറയുന്നു .

അടുത്തവർഷം റിട്ടയർ ചെയ്യേണ്ട 29 വർഷം സർവീസുള്ള ഡെപ്യൂട്ടി ഷെരിഫ് റോൺ ഹില്സ് ആണ് കൊല്ലപ്പെട്ട പോലീസ് ഓഫീസർ. കറുത്ത വസ്‌ത്രവും മുഖംമൂടിയും ധരിച്ച് ബാറിലേക്ക് പ്രവേശിച്ച അക്രമി യാതൊരു പ്രകോപനവും കൂടാതെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

അക്രമിയെ കുറിച്ചോ, മരിച്ചവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല .. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ ഭീകരമെന്നു വിശേഷിപ്പിച്ചു പ്രസിഡന്‍റ് ട്രംപ് ട്വിറ്ററിൽ സന്ദേശം അയച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ