യാ​ത്രാ​സ​മ​യ​ത്തി​ന് തൊ​ഴി​ലു​ട​മ പ്ര​തി​ഫ​ലം ന​ൽ​ക​ണം: ജ​ർ​മ​ൻ കോ​ട​തി
Friday, October 19, 2018 10:30 PM IST
ബ​ർ​ലി​ൻ: ജോ​ലി​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി ന​ട​ത്തു​ന്ന യാ​ത്ര​ക​ൾ​ക്ക്, ഡ്യൂ​ട്ടി സ​മ​യ​ത്തി​നു തു​ല്യ​മാ​യ ശ​ന്പ​ളം മ​ണി​ക്കൂ​റി​നു ക​ണ​ക്കാ​ക്കി തൊ​ഴി​ലു​ട​മ ന​ൽ​ക​ണ​മെ​ന്ന് ജ​ർ​മ​നി​യി​ലെ ഫെ​ഡ​റ​ൽ ലേ​ബ​ർ കോ​ട​തി. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഫീ​ൽ​ഡി​ലോ വി​ദേ​ശ​ത്തോ പോ​കു​ന്ന​വ​ർ​ക്ക് അ​ധി​ക പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ടാ​ൻ വ​ഴി തു​റ​ക്കു​ന്ന​താ​ണ് കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഉ​ത്ത​ര​വ്.

താ​ൽ​കാ​ലി​ക​മാ​യി വി​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ, ജീ​വ​ന​ക്കാ​ര​ൻ യാ​ത്ര പു​റ​പ്പെ​ടു​ന്ന സ​മ​യം മു​ത​ൽ തി​രി​ച്ചെ​ത്തു​ന്ന സ​മ​യം വ​രെ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്ക​ണം. ചൈ​ന​യി​ലേ​ക്ക് ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട റൈ​ൻ​ലാ​ൻ​ഡ് പ​ലാ​റ്റി​നേ​റ്റ് സ്വ​ദേ​ശി​യാ​യ ജീ​വ​ന​ക്കാ​ര​ന്‍റെ ഹ​ർ​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദൂ​ര​വ്യാ​പ​ക സ്വാ​ധീ​ന​മു​ണ്ടാ​ക്കു​ന്ന വി​ധി വ​ന്നി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ