ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ളോ​ടെ ന​വ​രാ​ത്രി ആ​ഘോ​ഷി​ച്ചു
Friday, October 19, 2018 9:46 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഒ​ക്ടോ​ബ​ർ 10 മു​ത​ൽ 19 വ​രെ വി​ശേ​ഷാ​ൽ പൂ​ജ​ക​ളോ​ടെ ന​വ​രാ​ത്രി ആ​ഘോ​ഷി​ച്ചു.

വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 19 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ നി​ർ​മാ​ല്യ ദ​ർ​ശ​ന​ത്തോ​ടെ​യും മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യും ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് പൂ​ജ​യെ​ടു​പ്പ് ന​ട​ന്നു. ഡ​ൽ​ഹി​യി​ലെ ഏ​ക ദേ​വീ ക്ഷേ​ത്ര​മാ​യ ന​ജ​ഫ്ഗ​ഡി​ൽ വി​ദ്യാ​രം​ഭം കു​റി​ക്കു​വാ​ൻ ഭ​ക്ത​രാ​യ മാ​താ​പി​താ​ക്ക​ൾ രാ​വി​ലെ ത​ന്നെ കു​ട്ടി​ക​ളെ​യു​മാ​യി എ​ത്തി​യി​രു​ന്നു. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി അ​ല​ങ്ക​രി​ച്ച പീ​ഠ​ത്തി​ലി​രു​ത്തി, ക്ഷേ​ത്ര മേ​ൽ​ശാ​ന്തി നി​ഖി​ൽ പ്ര​കാ​ശ് കു​ട്ടി​ക​ളു​ടെ നാ​വി​ൽ സു​വ​ർ​ണ തൂ​ലി​ക​യാ​ൽ ആ​ദ്യാ​ക്ഷ​ര​ങ്ങ​ളാ​യ ഹ​രി​ശ്രീ കു​റി​ച്ചു.

ഉ​ച്ച​പൂ​ജ, ദീ​പാ​രാ​ധ​ന, സ​ര​സ്വ​തി പൂ​ജ, ശ്രീ ​ഭ​ഗ​വ​തി ഭ​ജ​ന സ​മി​തി ആ​രാ​ധ​ന എ​ൻ​ക്ലേ​വ് അ​വ​ത​രി​പ്പി​ച്ച ഭ​ജ​നാ​മൃ​തം തു​ട​ർ​ന്ന് സ​മൂ​ഹ ഉൗ​ട്ട് എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു. ിൃശ2018ീ​രേീ19്ശ​റ്യ​മൃ​മാ​യ​മാ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി