പൂ​ജ അ​വ​ധി: കേ​ര​ള ആ​ർ​ടി​സി​ക്ക് 43 സ്പെ​ഷ​ൽ ബ​സു​ക​ൾ
Tuesday, October 16, 2018 10:36 PM IST
ബം​ഗ​ളൂ​രു: പൂ​ജ അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ആ​ർ​ടി​സി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ൻ​റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് 43 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും. 16 മു​ത​ൽ 21 വ​രെ തീ​യ​തി​ക​ളി​ലാ​യാ​ണ് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ. ഇ​വ​യി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം മൈ​സൂ​രു​വി​ൽ നി​ന്ന് സ്പെ​ഷ​ൽ ബ​സു​ക​ളൊ​ന്നും ത​ന്നെ കേ​ര​ള ആ​ർ​ടി​സി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

പൂ​ജ അ​വ​ധി​ക്ക് ക​ർ​ണാ​ട​ക ആ​ർ​ടി​സി ഇ​തു​വ​രെ 34 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 17 മു​ത​ൽ 20 വ​രെ തീ​യ​തി​ക​ളി​ലാ​ണ് സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​റ​ണാ​കു​ളം, കോ​ട്ട​യം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​ട​ക​ര, മാ​ഹി, കു​മ​ളി, തേ​ക്ക​ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ. ഇ​വ കൂ​ടാ​തെ മൈ​സൂ​രു​വി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് 10 സ​ർ​വീ​സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. ഈ ​ബ​സു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​വ​ധി​ക്കു ശേ​ഷം തി​രി​കെ ബം​ഗ​ളൂ​രു​വി​ലേ​ക്കും മൈ​സൂ​രു​വി​ലേ​ക്കും സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റും മ​ട​ക്ക​ടി​ക്ക​റ്റും ഒ​ന്നി​ച്ചു ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് 10 ശ​ത​മാ​നം നി​ര​ക്കി​ള​വും ക​ർ​ണാ​ട​ക ആ​ർ​ടി​സി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്ത​വ​ണ മ​ഹാ​ന​വ​മി വ്യാ​ഴാ​ഴ്ച ആ​യ​തി​നാ​ൽ അ​ടു​പ്പി​ച്ചു നാ​ലു ദി​വ​സം അ​വ​ധി കി​ട്ടു​മെ​ന്ന​തി​നാ​ൽ നി​ര​വ​ധി​പ്പേ​രാ​ണ് ഇ​ത്ത​വ​ണ പൂ​ജ അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കാ​നി​രി​ക്കു​ന്ന​ത്. പൂ​ജ അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ളി​ലും ഇ​രു​ആ​ർ​ടി​സി​ക​ളു​ടെ​യും പ​തി​വ് ബ​സു​ക​ളി​ലും ടി​ക്ക​റ്റു​ക​ൾ പൂ​ർ​ത്തി​യാ​യി​രു​ന്നു. തി​ര​ക്ക് മു​ത​ലെ​ടു​ക്കാ​ൻ സ്വ​കാ​ര്യ​ബ​സു​ക​ൾ നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്പെ​ഷ​ൽ ബ​സു​ക​ളാ​ണ് മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്ര​യം.

പൂ​ജ അ​വ​ധി​ക്ക് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് റെ​യി​ൽ​വേ സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ൻ​റെ ആ​ദ്യ സ​ർ​വീ​സ് 16ന് ​ന​ട​ക്കും. 06547/06548 ന​ന്പ​ർ യ​ശ്വ​ന്ത​പു​ര എ​റ​ണാ​കു​ളം പ്ര​തി​വാ​ര ത​ത്കാ​ൽ എ​ക്സ്പ്ര​സ് ന​വം​ബ​ർ 13 വ​രെ എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും സ​ർ​വീ​സ് ന​ട​ത്തും. രാ​ത്രി 10.45ന് ​യ​ശ്വ​ന്ത​പു​ര​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ കെ​ആ​ർ പു​രം, ബം​ഗാ​ര​പേ​ട്ട്, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, തൃ​ശൂ​ർ, ആ​ലു​വ എ​ന്നീ സ്റ്റേ​ഷ​നു​ക​ൾ പി​ന്നി​ട്ട് പി​റ്റേ​ദി​വ​സം ഉ​ച്ച​യ്ക്ക് 12.45ന് ​എ​റ​ണാ​കു​ള​ത്തെ​ത്തും.