ലു​ധി​യാ​ന മേ​രി മാ​താ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ സ​മാ​പി​ച്ചു
Monday, October 15, 2018 10:39 PM IST
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ പ​രി. ക​ന്യാ​മ​റി​യ​ത്തി​ന്േ‍​റ​യും വി. ​സെബസ്ത്യാനോസിന്റേയും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഒ​ക്ടോ​ബ​ർ 4 മു​ത​ൽ നൊ​വേ​ന ന​ട​ത്ത​പ്പെ​ട്ടു. 12 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ സി​റി​യ​ക് കൊ​ച്ചാ​ലു​ങ്ക​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു വി. ​കു​ർ​ബാ​ന​യും ന​ട​ത്ത​പ്പെ​ട്ടു.

13 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ഫാ. റോ​മ​ൽ ക​ണി​യാം​പ​റ​ന്പി​ൽ വി. ​കു​ർ​ബാ​ന​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​വ​ർ​ഗീ​സ് കാ​ച്ച​പ്പ​ള്ളി വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്നു ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ന​ട​ത്തി. 14 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​ഫാ. റി​ജോ മേ​നാ​ച്ചേ​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ. ​സ​ന്ദീ​പ് തെ​ക്ക​യി​ൽ വ​ച​നം സ​ന്ദേ​ശം ന​ൽ​കി. തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും വി​കാ​രി ഫാ. ​റോ​ണി തോ​പ്പി​ലാ​ൻ ന​ന്ദി അ​റി​യി​ച്ചു. സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി തി​രു​ന്നാ​ളി​ന് സ​മാ​പ​ന​മാ​യി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്