വായോംഗിൽ കന്യാമറിയത്തിന്‍റേയും അൽഫോൻസാമ്മയുടെയും തിരുനാളും ഇടവക ദിനവും 12 13 തീയതികളിൽ
Saturday, October 13, 2018 4:47 PM IST
ന്യൂ സൗത്ത് വെയിൽസ്: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള വായോംഗിൽ പരിശുദ്ധ കന്യാമറിയത്തിന്‍റേയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാളും ഇടവക ദിനാചരണവും ഒക്ടോബർ 12 ,13 തീയതികളിൽ നടക്കും.

തിരുനാളിന് മുന്നോടിയായി ഫാ ഷിജു സൈമൺ നയിക്കുന്ന വചന പ്രഘോഷണവും പരിശുദ്ധ കുബാനയുടെ ആരാധനയും ഒക്ടോബര് 7 നു വൈകിട്ട് ൫ മണി മുതൽ നടക്കും
ഒക്ടോബർ 12 ന് വൈകുന്നേരം 5ന് വാർനെർവെൽ St Mary Mackillop catholic church ൽ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ. ലിയോൺസ് മൂശാരി പറമ്പിൽ കൊടിയേറ്റവും തിരുസ്വരൂപ വെഞ്ചരിപ്പും പ്രതിഷ്ഠയും നടത്തി. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ചു. ഫാ. ജോബി ജോർജ് VC (Divine Retreat Centre Somersby) തിരുനാൾ സന്ദേശം നൽകി. തുടർന്നു നടന്ന ഇടവക ദിനാചരണത്തിൽ ഫാ. ഫിലിപ്പ് MSFS, ഫാ. വിൻസെന്‍റ് VC , ഫാ. ലിയോൺസ് (vicar/ chaplin സീറോ മലബാർ ചർച്ച് Brokenbay ) തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു കുട്ടികളുടെ കലാ സന്ധ്യയും സ്നേഹ വിരുന്നും നടന്നു.

13 ന് (ശനി) തിരുനാൾ ദിനത്തിൽ സീറോ മലബാർ മെൽബൺ രൂപതയുടെ വികാരി ജനറാൾ ഫാ. ഫ്രാൻസിസ് കോലഞ്ചേരി നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ഷാജു ചാമപ്പാറ (vicar Ku-Ring-Gai Chase,Berowra ) ഫാ. ലിയോൺസ് എന്നിവർ സഹ കാർമികരായിരിക്കും. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും ലദീഞ്ഞും പരിശുദ്ധ കുർബാനായുടെ ആശീർവാദവും ഇൻഡോസ്‌ റിഥം സിഡ്‌നിയയുടെ ചെണ്ടമേളവും സ്നേഹ വിരുന്നും നടക്കും.

തിരുനാളിന്‍റെ വിജയത്തിനായ വികാരിയുടെയും കൈക്കാരന്മാരുടേയും നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി നേതൃത്വം നൽകുന്നു .

റിപ്പോർട്ട്: ടോം ജോസഫ്