പി.റ്റി. ജോർജ് നിര്യാതനായി
Saturday, October 13, 2018 4:30 PM IST
മെൽബൺ: കേരള ന്യൂസ് മാനേജിംഗ് എഡിറ്ററും ഒഐസിസി ദേശീയ മുൻ ജനറൽ സെക്രട്ടറിയും മലയാളി അസോസിയേഷന്‍റേയും FlAV യുടെയും സജീവസാന്നിധ്യമായിരുന്ന ലാലുച്ചായന്‍റെ പിതാവ് പി.റ്റി. ജോർജ് (92) നിര്യാതനായി. സംസ്കാരം ഒക്ടോബർ 15 ന് (തിങ്കൾ) രാവിലെ 10 ന് കീക്കാഴൂർ മാർത്തോമ്മാ പള്ളിയിൽ.

ഭാര്യ: തങ്കമ്മ ചന്ദനപ്പള്ളി അങ്ങേ വീട്ടിൽ കുടുംബാംഗം. മറ്റുമക്കൾ മോനി (പൂന), സണ്ണി. മരുമക്കൾ: കുഞ്ഞുമോൻ ലീല, ഗ്രേസി.

പരേതൻ കേരള കോൺഗ്രസ് മുൻ സംസ്ഥാന കമ്മിറ്റി അംഗവും ആദ്യകാല പ്രാദേശിക നേതാവും ആയിരുന്നു. പരേതന്‍റെ നിര്യാണത്തിൽ കേരള ന്യൂസ് ചീഫ് എഡിറ്റർ ജോസ് എം. ജോർജ്, സിഇഒ ബിനോയി പോൾ, ഒഐസിസി ഓസ്ട്രേലിയ പ്രസിഡന്‍റ് ഹൈനസ് ബിനോയി, ഗ്ലോബൽ കമ്മിറ്റിയംഗം ബിജു സ്കറിയ, ഒഐസിസി വിക്ടോറിയ പ്രസിഡന്‍റ് മാർട്ടിൻ ഉറുമീസ്, എംഎവി പ്രസിഡന്‍റ് തമ്പി ചെമ്മനം എന്നിവർ അനുശോചിച്ചു.