"സീക്ക് ദ കിംഗ്ഡം'; രണ്ടാം ശനിയാഴ്ച കൺവൻഷനിൽ കുട്ടികൾക്കായ് പ്രത്യേക പരിപാടി
Friday, October 12, 2018 9:15 PM IST
ബർമിംഗ്ഹാം: രണ്ടാം ശനിയാഴ്ച കൺവൻഷനിൽ ഹോളി വീൻ ആചാരണത്തിനു പുറമേ "സീക്ക് ദ കിംഗ്ഡം' എന്ന പേരിൽ കുട്ടികൾക്കായി പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. നാളെയെപ്പറ്റി ആകുലപ്പെടാതെ ആദ്യം ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കാൻ കുട്ടികളെ ഉദ്ബോധിപ്പിക്കുന്ന ഈ ശുശ്രൂഷയിൽ ആരാധന, കുമ്പസാരം തുടങ്ങിയവയും ഉണ്ടായിരിക്കും.

പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല ഭക്തിയെ ആദരപൂർവം ഏറ്റുപറഞ്ഞുകൊണ്ട് നടത്തപ്പെടുന്ന ഒക്ടോബർമാസ രണ്ടാം ശനിയാഴ്ചകൺവൻഷൻ ഫാ .സോജി ഓലിക്കൽ നയിക്കും.

ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന കൺവൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , തൃശൂർ ഷെക്കീനായ് മിനിസ്ട്രി ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര എന്നിവരും പങ്കെടുക്കും.

റിപ്പോർട്ട്:ബാബു ജോസഫ്