കൊളോണിൽ കൊന്തനമസ്കാരവും നൊവേനയും 12 മുതൽ
Thursday, October 11, 2018 9:52 PM IST
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തു ദിവസത്തെ കൊന്തനമസ്കാരവും വിശുദ്ധ അൽഫോൻസാമ്മയോടുള്ള നൊവേനയും നടത്തുന്നു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയ ദേവാലയത്തിലാണ് (An St.Theresia 6, 51067 Koeln) തിരുക്കർമങ്ങൾ.

പത്തുദിവസം നീണ്ടുനിൽക്കുന്ന കൊന്തനമസ്കാരത്തിന് ഒക്ടോബർ 12 ന് (വെള്ളി) തുടക്കം കുറിക്കും. എല്ലാദിവസവും വൈകുന്നേരം 6.30 നാണ് തിരുക്കർമ്മങ്ങൾ. എന്നാൽ 14 ന് (ഞായർ) വൈകുന്നേരം അഞ്ചിനായിരിക്കും തിരുക്കർമ്മങ്ങൾ. ഓരോ ദിവസത്തെ പ്രാർഥനാ പരിപാടികൾ കമ്യൂണിറ്റിയുടെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ മേൽ നോട്ടത്തിലാണ് നടക്കുന്നത്. കൊന്തനമസ്കാരത്തിന്‍റെ നാൾവഴി താഴെചേർക്കുന്നു.

ഒക്ടോബർ 12 ന് വെള്ളി സെന്‍റ് ജോർജ്, ഡ്യൂസൽഡോർഫ്, 13 ന് (ശനി) സെന്‍റ് അൽഫോൻസാ, എർഫ്റ്റ്ക്രൈസ്, 14 ന്(ഞായർ) വൈകുന്നേരം അഞ്ചിന് യുവജനഫാമിലി, 15 ന്(തിങ്കൾ) സെന്‍റ് ആന്‍റണി പ്രാർത്ഥനാകൂട്ടായ്മ പോർസ്, 16 ന് (ചൊവ്വ) സെന്‍റ് പോൾ പ്രാർത്ഥനാകൂട്ടായ്മ ലെവർകുസൻ),17 ന് (ബുധൻ)സെന്‍റ് തോമസ്, കൊളോണ്‍, 18 ന് (വ്യാഴം) സെന്‍റ് അഗസ്റ്റിൻ, ബോണ്‍, 19 ന്(വെള്ളി) യുവജനകൂട്ടായ്മ, 20 ന് (ശനി) സെന്‍റ് ചാവറ, കൊളോണ്‍.

വൈകുന്നേരങ്ങളിൽ ദിവ്യബലിയും തുടർന്ന് കൊന്തനമസ്കാരവും വിശുദ്ധ അൽഫോൻസാമ്മയോടുള്ള നൊവേനയും ഉണ്ടായിരിക്കും.

സമാപന ദിവസമായ ഒക്ടോബർ 21 ന് (ഞായർ) വൈകുന്നേരം നാലിന് ആഘോഷമായ ദിവ്യബലിയും തിരുക്കർമ്മങ്ങളും സെന്‍റ് മൗറീഷ്യസ് ദേവാലയത്തിലായിരിയ്ക്കും (Alte Wipperfuerther Strasse 53, 51065, Koeln) നടക്കുക. തുടർന്നു പ്രദക്ഷിണവും നേർച്ചയും സമൂഹവിരുന്നും ഉണ്ടായിരിക്കും. പരിപാടികൾക്ക് എഫ്സിസി സമൂഹം കൊളോണ്‍ സോണ്‍ നേത്വത്വം നൽകും.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്ളെയിൻ) 0221 629868, 01789353004.ഡേവീസ് വടക്കുംചേരി (കോ ഓർഡിനേഷൻ കമ്മറ്റി കണ്‍വീനർ) 0221 5904183.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ