യുക്മ മിഡ് ലാൻഡ്‌സ് കലാമേള: ബിസിഎംസി ചാമ്പ്യന്മാർ
Wednesday, October 10, 2018 9:00 PM IST
ബർമിംഗ്ഹാം: യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് റീജണല്‍ കലാമേളയിൽ ബിസിഎംസി ചാന്പ്യന്മാരായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ചാമ്പ്യൻ പട്ടം കരസ്ഥമാക്കുന്നത്. SMA സ്റ്റോക് ഓൺ ട്രെന്ഡ് രണ്ടാം സ്ഥാനവും എര്ടിംഗ്ടന്‍ മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനവും നേടി.

മൂന്ന് സ്റ്റേജുകളിലായി നടന്ന കലാമാമാങ്കത്തിന് രാത്രി ഒന്പതോടെ തിരശീല വീണു. മത്സരാർഥികളിലും കാണികളിലും ആദ്യന്തം ആവേശം നിറച്ച മത്സരത്തിനൊടുവിൽ ബർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയില്‍ നിന്നുള്ള ആതിര രാമൻ,ശ്രീകാന്ത് നമ്പൂതിരി എന്നിവര്‍ യഥാക്രമം കലാതിലകം, കലാപ്രതിഭ. പട്ടങ്ങള്‍ സ്വന്തമാക്കി.

വിവിധ വിഭാഗങ്ങളിലെ ചാമ്പ്യൻമാരുടെ ലിസ്റ്റ് ചുവടെ

കിഡ്‌സ് : ആതിര രാമൻ
സബ് ജൂനിയർ : സെറിന്‍ റൈനു
ജൂനിയർ : ആഞ്ജലീന ആൻ സിബി
സീനിയർ : ശ്രീകാന്ത് നമ്പൂതിരി

ഒക്ടോബർ ആറിന് എര്ഡിംഗ് ടണിലെ സെന്‍റ് എഡ്മണ്ട് കാത്തലിക് സ്കൂളില്‍ രാവിലെ 11 ന് യു ക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. ദീപ ജേക്കബ്, ജോയിന്‍റ് ട്രഷറർ ജയകുമാർ നായർ, നാഷണൽ കമ്മിറ്റി അംഗം സുരേഷ് കുമാർ, മിഡ് ലാൻഡ്‌സ് റീജണൽ പ്രസിഡന്‍റ് ഡിക്സ് ജോർജ് , സെക്രട്ടറി സന്തോഷ് തോമസ്, ട്രഷറർ പോൾ ജോസഫ്, വൈസ് പ്രസിഡന്‍റ് ജോർജ് മാത്യു , ജോയിന്‍റ് സെക്രട്ടറിയും കലാമേള കോ ഓർഡിനേറ്ററുമായ നോബി കെ. ജോസ്, ജോയിന്‍റ് ട്രഷറർ ഷിജു ജോസ്, യുക്മയുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്‍റുമാരായിരുന്ന ടിറ്റോ തോമസ്‌ ,ബീന സെന്‍സ് അലൈഡ് ഫിനാൻഷ്യൽ സർവീസ് ഡയറക്‌ടർ ജോയ് തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സമാപന സമ്മേളനത്തില്‍ യുക്മ ദേശീയ ട്രഷറര്‍ അലക്സ് വര്‍ഗീസ്‌, പി ആര്‍ ഒ അനീഷ്‌ ജോണ്‍, മുന്‍ യുക്മ പ്രസിഡന്‍റ് കെ.പി. വിജി എന്നിവര്‍ പങ്കെടുത്തു. റീജണൽ കമ്മിറ്റി പ്രസിഡന്‍റ് ഡിക്സ്‌ ജോർജ് ,സെക്രട്ടറി സന്തോഷ്‌ തോമസ്‌,ട്രഷറർ പോള്‍ ജോസഫ്‌ ,ആർട്സ് കോ ഓർഡിനേറ്റർ നോബി ജോസ് എന്നിവര്‍ നന്ദി പറഞ്ഞു.