ഗ്രേറ്റ് ബ്രിട്ടൻ രൂപത രണ്ടാം വാർഷികം: മാർ ആൻഡ്രൂസ് താഴത്ത് മുഖ്യാതിഥി
Tuesday, October 9, 2018 9:25 PM IST
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം വാർകാഘോഷത്തിൽ മുഖ്യാതിഥിയായി തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പങ്കെടുക്കും.
രാവിലെ 11ന് നടക്കുന്ന ദിവ്യബലിയിൽ മാർ ആൻഡ്രൂസ് താഴത്തും മാർ ജോസഫ് സ്രാന്പിക്കലും മുഖ്യകാർമികത്വം വഹിക്കും.

തുടർന്നു വൈദിക അത്മായ പ്രതിനിധികളുടെ സംയുക്ത സമ്മേളനം നടക്കും. രൂപതയുടെ വളർച്ചയുടെ അടുത്തപടിയായി മിഷൻ സെന്‍ററുകളെക്കുറിച്ചും ബൈബിൾ കലോത്സവം, രണ്ടാം അഭിഷേകാഗ് നി കൺവൻഷൻ തുടങ്ങിയവയെക്കുറിച്ചും സമ്മേളനം വിലയിരുത്തും. രൂപതയുടെ വിവിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരും വിവിധ സ്ഥലങ്ങളിൽനിന്നുള്ള അൽമായ പ്രതിനിധികളും തിരുക്കർമങ്ങളിലും സമ്മേളനത്തിലും സംബന്ധിക്കും.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്