മെൽബൺ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഒവിബിഎസ് ഞായറാഴ്ച സമാപിക്കും
Saturday, October 6, 2018 4:28 PM IST
മെൽബൺ: മെൽബൺ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഒക്ടോബർ നാലിന് ആരംഭിച്ച ഒവിബിഎസ് ഏഴിന് (ഞായർ) വിശുദ്ധ കുർബാനാനന്തരം കുട്ടികളുടെ വിവിധ പരിപാടികളോടു കൂടി സമാപിക്കും.

"ദൈവം നമ്മെ മെനയുന്നു' എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. രാവിലെ 9.30 ന് പ്രാർഥനയോടു കൂടി ആരംഭിക്കുന്ന ക്ലാസുകൾ വൈകുന്നേരം നാലിനു സമാപിക്കും. വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, ജീവിത മൂല്യവർധനവിനുതകുന്ന മാർഗ നിർദ്ദേശങ്ങൾ, കലാകായിക പരിശീലനങ്ങൾ, ബൈബിൾ ക്വിസ്, ഗ്രൂപ്പ് ആക്ടിവിറ്റിസ് തുടങ്ങിയവ ഒവിബിഎസിന്‍റെ പ്രധാന ആകർഷണങ്ങളായിരിക്കും.

ഞായറാഴ്ച നടത്തുന്ന സമാപന സമ്മേളനത്തിൽ ഒവിബിഎസിനെ കുറിച്ചുള്ള കുട്ടികളുടെ കാഴ്ചപ്പാടുകളും വിവിധ ക്ലാസുകളിലുള്ളവരുടെ പരിപാടികളും അരങ്ങേറും. 150 ഓളം വിദ്യാർഥികൾ പങ്കെടുക്കുന്ന പരിപാടി സ്നേഹവിരുന്നോടു കൂടി സമാപിക്കും.

വികാരി ഫാ. പ്രദീപ് പൊന്നച്ചൻ, സഹ വികാരി ഫാ. സജു ഉണ്ണുണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഒവിബിഎസിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: തോമസ് പണിക്കർ