ന്യൂഡൽഹി: ഡിഎംഎ ആർ.കെ. പുരം ഏരിയയുടെ 17-ാം വാർഷിക യോഗവും 2018-20ലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സെക്ടർ 4ലെ ഡിഎംഎ സമുച്ചയത്തിൽ നടന്നു.
ശാഖ ഭാരവാഹികളായി എ.എൻ. വിജയൻ (ചെയർമാൻ), ഒ. ഷാജികുമാർ(സെക്രട്ടറി), എം.കെ. വിജയകുമാർ(വൈസ് ചെയർമാൻ), രഘുനാഥൻ പിള്ള(ട്രഷറർ), രത്നാകരൻ, പ്രബലകുമാർ(ജോയിന്റ് സെക്രട്ടറിമാർ), എം.ഡി. പിള്ള(ജോയിന്റ് ട്രഷറർ), രമേശൻ(ഇന്േറണൽ ഓഡിറ്റർ), ഹേമ രഘു(വുമണ്‍സ് വിംഗ് കണ്‍വീനർ), വിദ്യ രത്നാകരൻ, ദീപ(ജോയിന്റ് കണ്‍വീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
മീറ്റിംഗിൽ ചന്ദ്രൻ, ഒ. ഷാജികുമാർ, എ.എൻ. വിജയൻ, സി.ബി. മോഹനൻ, രത്നാകരൻ, എം.കെ. വിജയകുമാർ, പ്രഫലകുമാർ എന്നിവർ സംസാരിച്ചു. പ്രസിഡന്റിന്റെ പോലീസ് മെഡൽ അവാർഡിന് അർഹരായ ഏരിയ അംഗങ്ങളായ രവി നന്പ്യാർ, കെ. പ്രദീപ് കുമാർ, യു.ടി. പ്രകാശൻ, വി. കവിദാസ് എന്നിവരെ ആദരിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്