യുക്മ സൗത്ത്‌ ഈസ്റ്റ്‌ റീജണൽ കലാമേള ഒക്ടോബർ 6 ന് സൗതാംപ്ടണിൽ
Tuesday, September 25, 2018 7:09 PM IST
സൗത്താംപ്ടൺ : യുക്മ സൗത്ത്‌ ഈസ്റ്റ്‌ റീജണൽ കലാമേള ഒക്ടോബർ 6 ന് (ശനി) സൗതാംപ്ടണിൽ അരങ്ങേറുമ്പോൾ റീജണിന്‍റെ ചരിത്രത്തിലെ അവിസ്മരണീയ നിമിഷത്തിനു യുക്മ സാക്ഷിയാകും.

24 അസോസിയേഷനുകളുമായി യുക്മയിലെ ഏറ്റവും വലിയ റീജനാണ് യുക്മ സൗത്ത് ഈസ്റ്റ് റീജൺ. പുതിയതായി യുക്മയിലേക്കു അംഗത്വം സ്വീകരിച്ചുകൊണ്ട് മൂന്ന് അസോസിയേഷനുകൾ കൂടി സൗത്ത് ഈസ്റ്റ് റീജണിന്‍റെ ഭാഗമായി. മിസ്മാ ബർജസ് ഹിൽ, ഫ്രണ്ടസ് യുണൈറ്റഡ് മലയാളി അസോസിയേഷൻ കെന്‍റ്, ഫ്രണ്ട്‌സ് മലയാളി അസോസിയേഷൻ ഹാംഷെയർ എന്നിവർക്ക് യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ട്രഷറര്‍ അലക്സ് വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കഴിഞ്ഞ വർഷത്തെ ജേതാക്കളായ ഹേയ്‌വാർഡ്‌സ്ഹീത്ത് മലയാളി അസോസിയേഷനും സൗത്ത്‌ ഈസ്റ്റ്‌ റീജണിലെ മുടിചൂടാ മന്നന്മാരായ ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയും കഴിഞ്ഞ വർഷത്തെ മൂന്നാം സ്ഥാനക്കാരായ കെസിഡബ്ല്യൂഎ ക്രോയിഡോൺ അസോസിയേഷനും ശക്തമായി തന്നെ മത്സരാർഥികളുമായി എത്തുമ്പോൾ ഒക്ടോബർ 6 ന് സൗത്താംപ്ടണിൽ മത്സരങ്ങളുടെ തീപ്പൊരി പറക്കും എന്നതിൽ സംശയമില്ല. ഇവരെ കൂടാതെ സൗത്താംപ്ടൺ മലയാളി അസോസിയേഷൻ . പോർട്സ്മൗത്ത് മലയാളി അസോസിയേഷൻ റിഥം ഹോർഷം , ഹേവാർഡ്സ്ഹീത്ത് യുണൈറ്റഡ് മലയാളീ അസോസിയേഷൻ, കഴിഞ്ഞ വർഷത്തെ നാഷണൽ കലാമേളയ്ക്ക് ആഥിഥേയത്വം വഹിച്ച അസോസിയേഷൻ ഒഫ്‌ സ്ലോ മലയാളീസ് , ബ്രിട്ടീഷ് കേരളൈറ്റ്സ് സൊത്താൾ, കാന്റർബറി കേരളൈറ്റ്സ്, സംഗീത യുകെ ക്രോയിഡോൺ , വോക്കിംഗ് മലയാളീ അസോസിയേഷൻ വോക്കിംഗ് , ഡബ്ല്യുവൈഎംസിഎ വോക്കിംഗ്, മാസ് ടോൾവർത്ത്‌, മലയാളി അസോസിയേഷൻ റെഡ്ഹിൽ , സഹൃദയ കെന്‍റ് , സീമ ഈസ്റ്റ്ബോൺ, ഡാട്ട്ഫൊർഡ് മലയാളി അസോസിയേഷൻ , മൈഡ് സ്റ്റോൺ മലയാളി അസോസിയേഷൻ, മിസ്മാ ബർജസ്ഹിൽ , ഫ്രണ്ട്‌സ് യുണൈറ്റഡ് കെന്‍റ്, ഫ്രണ്ട് മലയാളി അസോസിയേഷൻ ഹാംപ്ഷെയർ എന്നീ അസോസിയേഷനുകളാണ് ഈ വർഷത്തെ കലാമേളയ്ക്ക് വേണ്ടി തയാറെടുക്കുന്നത്.

മേളയുടെ വിജയത്തിനായി താഴെ പറയുന്നവർ വിവിധ കമ്മിറ്റികളുടെ ചുമതല വഹിക്കുന്നതാണ്.

കലാമേള രക്ഷാധികാരി : റോജിമോൻ വർഗീസ്
കലാമേള ചെയർമാൻ : ലാലു ആന്റണി
വൈസ് ചെയർമാൻ : മാക്സി അഗസ്റ്റിൻ , ജോമോൻ കുന്നേൽ
ജനറൽ കൺവീനർ : അജിത് വെൺമണി
ഫിനാൻസ് കൺട്രോളർ : അനിൽ വർഗീസ്
കലാമേള കോർഡിനേറ്റർ : മാത്യു വര്ഗീസ്
റിവ്യൂ കമ്മറ്റി :റോജിമോൻ വർഗീസ് , ലാലു ആന്റണി, അജിത് വെൺമണി, അനിൽ വർഗീസ്, ജോമോൻ കുന്നേൽ
ഓഫീസ്‌ ഇൻ ചാർജ് : ജോസ് പി.എം. മുരളി കൃഷ്ണൻ,
ഓഫീസ് സഹായികൾ : , ബിനു ജോസ് ,ബിബിൻ എബ്രഹാം , സാം തോമസ് , ബെർവിൻ ബാബു
പ്രോഗ്രാം കോർഡിനേറ്റർസ് , മനോജ് പിള്ള ,ജേക്കബ് കോയിപ്പള്ളി,
അജു എബ്രഹാം ,എബി സെബാസ്റ്റ്യൻ.
അഡ്വൈസറി കമ്മറ്റി: വര്ഗീസ് ജോൺ, ഷാജി തോമസ്. ടോമി തോമസ്
ഫസ്റ്റ് എയ്ഡ് : സജിലി ബിജു, ഷൈബി ജേക്കബ്, ഷീന മന്മഥൻ

ജനറൽ കോർഡിനേറ്റർസ് :

ഡെന്നിസ് വറീത് , പോര്ടസ്‌മൗത്ത്‌
Dr അജയ് മേനോൻ , സ്ലോ
എഡ്വിൻ ജോസ് പോൾ, ഈസ്റ്റ്ബോൺ
റെയ്നോൾഡ് മാനുവൽ , ഡാർട്ട് ഫോർഡ്
ജോസഫ് വര്ഗീസ് , ഹോർഷം
ജോസ് ഫെർണാണ്ടസ് റെഡ് ഹിൽ
അനുപ് ജോസ് കാന്റർബറി
ജയശ്രീ നായർ , ടോൾവർത്ത്
ജോയ് പൗലോസ് , വോക്കിങ്
ഷാജി തോമസ് , ഹേവാർഡ്‌സ് ഹീത്ത്
ജയപ്രകാശ് പണിക്കർ , ക്രോയ്ടോൻ
സൈമി ജോർജ് , ക്രോയിഡോൺ
സോജൻ ജോസഫ്, ആഷ്‌ഫോർഡ്
ആരോമൽ രാജ് , ഹാംഷെയർ
ഷിറാസ് , സൗത്താൽ
ജോഷി ജേക്കബ് , ഹേവാർഡ്‌സ് ഹീത്ത്
ജോമി ജോയ്, സൗത്താംപ്ടൺ
നൗഫൽ , ഹേവാർഡ്‌സ് ഹീത്ത്
ബിനു ജോർജ് , മൈഡ്സ്റ്റോൺ

വേദിയുടെ വിലാസം : Regent Park Community College, King Edward Avenue,
Southampton.SO16 4GH