റിഗയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉജ്ജ്വല സ്വീകരണം
Monday, September 24, 2018 9:43 PM IST
റിഗ :തലസ്ഥാനമായ റിഗയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉജ്ജ്വല സ്വീകരണം. പ്രസിഡന്‍റ് raimonds വി ജോണിസിന്‍റെ നേതൃത്വത്തിലുള്ള സംഘം മാർപാപ്പയെ സ്വീകരിച്ചു ഗാർഡ് ഓഫ് ഹോണർ നൽകി. തുടർന്ന് മാർപാപ്പ സ്വാതന്ത്ര്യ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

മാപാപ്പയുടെ സന്ദർശക സൂചകമായി 61 സെന്‍റ് വിലയുള്ള ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി.
റിഗയി ലെ സെന്‍റ് ജെയിംസ് കത്തീഡ്രലിൽ മത നേതാക്കളുമായും പൗരമുഖരുമായും ഫ്രാൻസിസ് മാർപാപ്പ ചർച്ച നടത്തി.റിഗയിലെ ലൂഥറൻ രിഗസ് ദൊമ്സ് കത്തീഡ്രലിൽ ഒരുക്കിയ സംഗീത പരിപാടിയിലും മാർപാപ്പ പങ്കെടുത്തു.

ബാൾട്ടിക് രാജ്യമായ ലാത്വിയ സോവിയറ്റ് യൂനിയനിൽ നിന്നും 1918ലാണ് സ്വാതന്ത്യം പ്രാപിച്ചത്.
കത്തോലിക്കരും ഓർത്തഡോക്സ് ന്യൂനപക്ഷവുമൊക്കെയായി ഏതാണ്ട് 2 മില്യൺ ലത്തീൻ കത്തോലിക്കരാണ് രാജ്യതുള്ളത്.

റിപ്പോർട്ട് :ജോസ് കുന്പിളുവേലിൽ