RTI അവാർഡ് 2018ന് അപേക്ഷ ക്ഷണിച്ചു
Saturday, September 22, 2018 5:47 PM IST
ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ പ്രവാസി ലീഗൽ സെല്‍ നല്‍കുന്ന വിവരാവകാശ പ്രവര്‍ത്തകര്‍ക്കുള്ള 2018-ലെ ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

വിവരാവകാശ പ്രവര്‍ത്തകനും സെല്ലിന്‍റെ ആദ്യത്തെ വൈസ് പ്രസിഡന്‍റുമായിരുന്ന കെ. പദ്മനാഭന്‍റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് വിവരാകാശ നിയമം - 2005 വഴിയായി സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന സാമൂഹിക പ്രവർത്തകര്‍ക്കാണ് ലഭിക്കുക.

പ്രവാസി ലീഗൽ സെല്ലിൻറെ www.pravasilegalcell.com എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ ഫാറം പൂരിപ്പിച്ചു വിശദമായ ബയോഡാറ്റയോടുകൂടി ഒക്ടോബർ 30നു മുമ്പായി ഓഫീസിൽ സമർപ്പിക്കുകയോ [email protected] എന്ന ഇമെയിൽ ഐഡിയില്‍ അയക്കുകയോ ചെയ്യേണ്ടതാണ്.