സ്റ്റഫോർഡ് ഷെയർ മലയാളി അസോസിയേഷൻ ഓണം, സ്നേഹകൂട്ടായ്മ 23 ന്
Saturday, September 22, 2018 5:44 PM IST
ലണ്ടൻ: സ്റ്റഫോർഡ് ഷെയർ മലയാളി അസോസിയേഷൻ, സ്റ്റോക്ക് ഓൺ ട്രന്‍റിന്‍റെ ( SMA) ഓണം സ്നേഹ കൂട്ടായ്മ സെപ്റ്റംബർ 23ന് (ഞായർ) നടക്കും. കേരളത്തിലെ പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ അംഗങ്ങളുടെ അഭ്യർത്ഥന മാനിച്ച് ലളിതമായ രീതിയിലുള്ള ഓണാഘോഷ പരിപാടികൾ രാവിലെ 11 മുതൽ ബ്രാഡ് വൽ ഹാളിൽ ആരംഭിക്കും.

ഓണകളികൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി ഇൻഡോർ ഗെയിംസ്, മറ്റു കലാപരിപാടികൾ എന്നിവയും കേരളത്തിന്‍റെ തനതു ശൈലിയിൽ പാചകം ചെയ്ത വിഭവ സമൃദ്ധമായ ഓണ സദ്യയും ഇത്തവണത്തെ ഓണാഘോഷത്തിന്‍റെ പ്രധാനമായ ആകർഷകത എന്ന് പ്രസിഡന്‍റ് ജോബി ജോസ്, സെക്രട്ടറി എബിൻ ബേബി, ട്രഷറർ റ്റിജു തോമസ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: റെജിൽ ജോസഫ് - 07445260949, വിൻസെന്‍റ് കുര്യാക്കോസ് - O7

വിലാസം: Bradwell Community Education Centre, Riceyman Road, Newcastle, ST5 8LF.