സ്വാൻസി മലയാളി കൾച്ചറൽ വനിതാ അസോസിയേഷന് പുതിയ നേതൃത്വം
Saturday, September 22, 2018 5:25 PM IST
ലണ്ടൻ: സ്വാൻസി മലയാളി കൾച്ചറൽ വനിതാ അസോസിയേഷൻ പുതിയ നേതൃത്വം. വാർഷിക പൊതുസമ്മേളനത്തിൽ പുതിയ ഭാരവാഹികളായി ബേബിമോൾ സിറിയക് (പ്രസിഡന്‍റ്), കുഞ്ഞുമോൾ സ്റ്റീഫൻ (വൈസ് പ്രസിഡന്‍റ്), സ്റ്റെല്ലാ ഫെലിക്സ് (ജനറൽ സെക്രട്ടറി), ഷീന ജിമ്മി (ജോയിന്‍റ് സെക്രട്ടറി), ലിസി ജോണി (ഓർഗനൈസിംഗ് സെക്രട്ടറി), സിനി സജി (ട്രഷറർ) എന്നിവരേയും ആർട്സ് സെക്രട്ടറിമാരായി ജാന്‍റി ടെൻഡൻ, പൂജാ വില്യംസ്, മേഴ്സി ജോണ്‍സി, ജിസി പോളി, ബിന്ദു ജയൻ എന്നിവരും സ്പോർട്സ് സെക്രട്ടറിമാരായി ടെസി ഡസ്റ്റിൻ, ടീന ജിബിൻ, ഷിബി ജോർജ് എന്നിവരും കമ്മിറ്റി അംഗങ്ങളായി മഞ്ജു പയസ്, ഷോമ ബിജു, അഞ്ജു ഫിലിപ്പ്, ജൂലി മുകേഷ്, ബിനി ജിനു, ബ്ലസി ഏബ്രഹാം, ജയ്വി ആന്‍റണി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഈ വർഷത്തെ ഓണാഘോഷം കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അസോസിയേഷന്‍റെ വിഹിതം അയയ്ക്കുകയും ചെയ്തു.