ആ​ഘോ​ഷ​ങ്ങൾ ഒഴിവാക്കി അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ സ​ന്ദ​ർ​ലാ​ൻ​ഡി​ൽ ശ​നി​യാ​ഴ്ച
Friday, September 21, 2018 10:31 PM IST
സ​ന്ദ​ർ​ലാ​ൻ​ഡ് : പ്ര​ള​യം തൂ​ത്തെ​റി​ഞ്ഞ കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി പെ​രു​നാ​ളി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​വ​ധി​കൊ​ടു​ത്ത് ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ വി​ശു​ദ്ധ​യും കേ​ര​ള​ത്തി​ന്‍റെ സ​ഹ​ന പു​ഷ്പ​വു​മാ​യ വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ സ​ന്ദ​ർ​ലാ​ൻ​ഡ് സെ. ​ജോ​സെ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 22 ശ​നി​യാ​ഴ്ച ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ​രി​പാ​ടി​ക​ളോ​ടെ തു​ട​ക്ക​മാ​കു​ന്നു.

രാ​വി​ലെ 10 നു ​തു​ട​ങ്ങു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രൂ​പ​ത​യി​ലെ മ​റ്റു വൈ​ദീ​ക​രും സ​ഹ​കാ​ർ​മി​ക​രാ​കും, തു​ട​ർ​ന്നു ന​ട​ക്കു​ന്ന വി​ശ്വാ​സ പ്ര​ഘോ​ഷ​ണ പ്ര​ദ​ക്ഷ​ണ​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ സാം​സ്കാ​രി​ക പെ​രു​മ​യും കേ​ര​ള ക്രൈ​സ്ത​വ​രു​ടെ വി​ശ്വാ​സ തീ​ക്ഷ​ണ​ത​യും പ്ര​തി​ബ​ലി​ക്കും.

സെ​പ്റ്റം​ബ​ർ 13 വ്യാ​ഴാ​ഴ്ച ഏ​ഴി​നു കൊ​ടി​യേ​റ്റ​ത്തോ​ടെ ആ​രം​ഭി​ച്ച ഒ​ൻ​പ​തു​ദി​വ​സം നീ​ണ്ടു​നി​ന്ന നോ​വേ​ന​യ്ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും ഫാ​മി​ലി യു​ണി​റ്റ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. നോ​ർ​ത്ത് ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി ആ​ൽ​മീ​യ കൂ​ട്ടാ​യ്മ​യി​ലേ​ക്ക് എ​ല്ല​വ​രെ​യും തി​രു​നാ​ൾ ക​മ്മി​റ്റി​യും സീ​റോ മ​ല​ബാ​ർ ചാ​പ്ല​യി​ൻ ഫാ. ​സ​ജി തോ​ട്ട​ത്തി​ലും പ്രാ​ർ​ത്ഥ​ന​യോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്നു.

Address : ST.JOSEPHS CHURCH, SUNDERLAND. SR4 6HP


റി​പ്പോ​ർ​ട്ട്: മാ​ത്യു ജോ​സ​ഫ്