ഐഎഎസ്‌സി വി​യ​ന്ന സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​വം​ബ​ർ 3ന്
Friday, September 21, 2018 10:24 PM IST
വി​യ​ന്ന: മ​ല​യാ​ളി സ്പോ​ർ​ട്ട് സം​ഘ​ട​ന​യാ​യ ഇ​ൻ​ഡോ ഓ​സ്ട്രി​യ​ൻ സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ (ഐഎഎസ്‌സി വി​യ​ന്ന) ഇ​രു​പ​താ​മ​ത്തെ ജൂ​ബി​ലി വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും. റു​ണ്ട്ഹാ​ളെ ആ​ൾ​ട്ട​ർ​ലാ​യി​ൽ ന​വം​ബ​ർ 3 ശ​നി​യാ​ഴ്ച 12 മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ക്ല​ബി​ന്‍റെ ഇ​രു​പ​താ​മ​ത് വാ​ർ​ഷി​ക​വും അ​തോ​ടൊ​പ്പം ആ​ഘോ​ഷി​ക്കും.

ര​ണ്ടാം ത​ല​മു​റ​യി​ൽ​പ്പെ​ട്ട യു​വ​ജ​ന​ങ്ങ​ളും മു​തി​ർ​ന്ന ത​ല​മു​റ​യി​ലെ ക​ളി​ക്കാ​രും ഉ​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും. വി​യ​ന്ന​യി​ലെ എ​ല്ലാ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളെ​യും ടൂ​ർ​ണ​മെ​ന്‍റി​ലേ​യ്ക്ക് ഭാ​ര​വാ​ഹി​ക​ൾ സ്വാ​ഗ​തം ചെ​യ്തു.

കൂടുതൽ വി​വ​ര​ങ്ങ​ൾ​ക്ക്:
പാ​പ്പ​ച്ച​ൻ: 069918115230, സ​ജി: 069909082976, ആ​ന്‍റോ​ണ്‍ ടോം: 069917246313


റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി