ന​വോ​ദ​യ ബ്രി​സ്ബ​ൻ അ​ഭി​മ​ന്യു ലൈ​ബ്ര​റി​ക്കാ​യി 300 പു​സ്ത​ക​ങ്ങ​ൾ ന​ൽ​കും
Friday, September 21, 2018 9:54 PM IST
ബ്രി​സ്ബ​ൻ: കൊല്ലപ്പെട്ട മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു​വി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം കേ​ര​ള​ത്തി​ൽ തു​ട​ങ്ങു​ന്ന ലൈ​ബ്ര​റി​ക്കാ​യി ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ​യു​ടെ ക്യൂ​ൻ​സ് ലാ​ന്‍റ് സം​സ്ഥാ​ന ഘ​ട​ക​മാ​യ ന​വോ​ദ​യ ബ്രി​സ്ബ​ൻ ഓ​സ്ടേ​ലി​യ​യി​ൽ ജൂ​ലൈ 14 മു​ത​ൽ ഓ​ഗ്സ്റ്റ് 13 വ​രെ ഒ​രു മാ​സ​കാ​ലം നീ​ണ്ടു നി​ന്ന പു​സ്ത​ക സ​മാ​ഹ​ര​ണം ന​ട​ത്തി.

ന​വോ​ദ​യ അം​ഗ​ങ്ങ​ളി​ൽ നി​ന്നും അ​ഭ്യൂ​ദ​യ​കാം​ക്ഷി​ക​ളി​ൽ നി​ന്നു​മാ​യി 300 പു​സ്ത​ക​ങ്ങ​ൾ ഈ ​കാ​ല​യ​ള​വി​നു​ള്ളി​ൽ ശേ​ഖ​രി​ക്കു​വാ​ൻ ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​ഞ്ഞു. ശേ​ഖ​രി​ച്ച പു​സ്ത​ക​ങ്ങ​ൾ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ വ​ട്ട​വ​ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ന്ന​താ​ണ്. വ​ട്ട​വ​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ മു​ക​ൾ​നി​ല​യി​ലെ 950 ച​തു​ര​ശ്ര​യ​ടി വ​ലു​പ്പ​ത്തി​ലു​ള്ള ഹാ​ളി​ലാ​ണ് ലൈ​ബ്ര​റി ഒ​രു​ങ്ങു​ന്ന​ത്. പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കി​യ പ്രി​യ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ന​വോ​ദ​യ ബ്രി​സ്ബ​ൻ പ്ര​സി​ഡ​ന്‍റ് റി​ജേ​ഷും സെ​ക്ര​ട്ട​റി മ​ഹേ​ഷും ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ