കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം: ജ​ർ​മ​ൻ മ​ല​യാ​ളി​ക​ൾ 17 ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി
Thursday, September 20, 2018 11:41 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ സ്റ്റു​ട്ട്ഗാ​ർ​ട്ട് ആ​സ്ഥാ​ന​മാ​യു​ള്ള ബാ​ഡ​ൻ​വ്യു​ർ​ട്ടം​ബ​ർ​ഗ് മ​ല​യാ​ളി ജ​ർ​മ​ൻ അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​യ്ക്ക് 20,000 യൂ​റോ സം​ഭാ​വ​ന ന​ൽ​കി.

സ​ഹാ​യ​ത്തി​ന്‍റെ ര​ണ്ടാം ഗ​ഡു​വാ​യ തു​ക​യു​ടെ ചെ​ക്ക് ദു​രി​താ​ശ്വാ​സ ഫ​ണ്ട് അ​ക്കൗ​ണ്ടി​ലേ​യ്ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​താ​യി സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​റി​യി​ച്ചു. നേ​ര​ത്തെ ആ​ദ്യ​ഗ​ഡു​വാ​യ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു.

അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ൽ ല​ഭി​ച്ച തു​ക​യും ഫേ​സ്ബു​ക്കി​ലൂ​ടെ ന​ട​ത്തി​യ ധ​ന​സ​മാ​ഹ​ര​ണ യ​ജ്ഞ​വും, നേ​രി​ട്ടു​ള്ള ഉ​ദാ​ര​മ​തി​ക​ളു​ടെ സം​ഭാ​വ​ന​ക​ളും ചേ​ർ​ന്ന 20,000 യൂ​റോ​യു​ടെ (16 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ) ഡ്രാ​ഫ്റ്റാ​ണ് അ​യ​ച്ച​ത്. ഫേ​സ്ബു​ക്ക് വ​ഴി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ തോ​മ​സ് ത​ണ്ടേ​ത്ത്, ജി​തി​ൻ ഡേ​വ്, അ​പ​ർ​ണ ബോ​സ് എ​ന്നി​വ​രെ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ വേ​ദി​യി​ൽ പൂ​ച്ചെ​ണ്ടു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​മാ​ണ​ത്തി​നാ​യി അ​സോ​സി​യേ​ഷ​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന​യെ മാ​നി​ച്ചു സ​മാ​ഹ​ര​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന എ​ല്ലാ സു​മ​ന​സു​ക​ൾ​ക്കും ആ​ദ​ര​വും ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് വെ​ള്ളാ​പ്പ​ള്ളി​ൽ റ്റാ​നി​യ ചാ​ക്കോ, സാ​ബു ജേ​ക്ക​ബ് ആ​റാ​ട്ടു​ക​ളം എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട് ജോ​സ് കു​ന്പി​ളു​വേ​ലി​ൽ