ടൗണ്‍സ്‌വില്‍ വ​ടം​വ​ലി : ബ്രി​സ്ബെ​ൻ സെ​വ​ൻ​സ് ജേ​താ​ക്ക​ൾ
Thursday, September 20, 2018 10:53 PM IST
ടൗണ്‍സ്‌വില്‍: പ്ര​ഥ​മ ടൗണ്‍സ്‌വില്‍ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ബ്രി​സ്ബെ​ൻ സെ​വ​ൻ​സ് ജേ​താ​ക്ക​ൾ. അ​ത്യ​ന്തം വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഗോ​ൾ​ഡ് കോ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​യാ​ണ് ബ്രി​സ്ബെ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​തി​ഥേ​യ​രാ​യ ടൗണ്‍സ്‌വില്‍ ട​സ്കേ​ഴ്സ് മൂ​ന്നാം​സ്ഥാ​ന​ക്കാ​രാ​യി.

ടോ​മി മാ​ത്യു ക്യാ​പ്റ്റ​നാ​യ ബി​സ്ബെ​ൻ ടീ​മി​ൽ ഡെ​ന്നീ​സ് ജോ​ർ​ജ്, സി​ബി ജോ​ർ​ജ്, ജെ​സ്വി​ൻ ജോ​സ്, ആ​ദ​ർ​ശ് മി​ല​ൻ, ലി​യോ അ​ഗ​സ്റ്റി​ൻ, സി​ബി​ൻ ജോ​സ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. ഷി​ൻ​സ​ണ്‍ കു​ര്യ​ൻ ക്യാ​പ്റ്റ​നാ​യ ഗോ​ൾ​ഡ് കോ​സ്റ്റ് ടീ​മി​ൽ അ​ബ്ര​ഹാം കെ. ​വ​ർ​ഗീ​സ്, സി​ൻ​സ​ണ്‍ ബാ​ബു, റീ​ജു ജെ​യിം​സ്, അ​ജു​മോ​ൻ പോ​ൾ, ജി​ജോ തോ​മ​സ്, നി​ജോ ആ​ന്‍റ​ണി, ജി​ബി പോ​ൾ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി​രു​ന്നു.

ബി​നി​ൽ ബേ​ബി​യാ​യി​രു​ന്നു ടൗ​ണ്‍​സ്വി​ൽ ക്യാ​പ്റ്റ​ൻ. ഡെ​ന്നീ​സ് ജോ​ർ​ജും ടോ​മി മാ​ത്യു​വും മി​ക​ച്ച ക​ളി​ക്കാ​രാ​യി. ന​ല്ല പ​രി​ശീ​ല​ക​നാ​യി ജി​ജി​ൻ ജോ​സ് ചാ​ല​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടൗ​ണ്‍​സ്വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മ​ത്സ​രം ടൗ​ണ്‍​സ്വി​ൽ മേ​യ​ർ ജെ​ന്നി ഹി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് 2001, 1001, 501 ഡോ​ള​ർ വീ​തം കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും ജോ​ണി മേ​ച്ചേ​രി​ൽ സ​മ്മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: തോ​മ​സ് ടി. ​ഓ​ണാ​ട്ട്