വെ​ങ്ക​യ്യ നാ​യി​ഡു റൊ​മാ​നി​യ​യി​ൽ
Wednesday, September 19, 2018 11:40 PM IST
ബു​ക്കാ​റ​സ്റ്റ്: ഇ​സ്റ്റേ​ണ്‍ യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു റൊ​മാ​നി​യ​യി​ലെ​ത്തി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ബു​ക്കാ​റ​സ്റ്റി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഉ​പ​രാ​ഷ്ട്ര​പ​തി​യെ​യും സം​ഘ​ത്തെ​യും റൊ​മേ​നി​യ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി അ​ന ബി​ർ​ഷാ​ൽ, റൊ​മേ​നി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ തം​ഗ​ലു​ര ദാ​ർ​ലോം​ഗ് എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു.

ഈ ​മാ​സം 20 വ​രെ​യാ​ണ് നാ​യി​ഡു റൊ​മാ​നി​യ​യി​ൽ ത​ങ്ങു​ക. കൂ​ടാ​തെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ച​ർ​ച്ച​ക​ളാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. റൊ​മാ​നി​യ​യു​ടെ ശ​താ​ബ്ദി വ​ർ​ഷ ആ​ഘോ​ഷ​ത്തി​ലും ഇ​ന്ത്യ - റൊ​മാ​നി​യ ബ​ന്ധ​ത്തി​ന്‍റെ എ​ഴു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു.

റൊ​മാ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​സ് അ​യോ​ഹാ​നി​സു​മാ​യി നാ​യി​ഡു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. റൊ​മാ​നി​യ​ൻ പാ​ർ​ല​മെ​ന്‍റി​നെ​യും അ​ദ്ദേ​ഹം അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഇ​ന്ത്യ-​റൊ​മാ​നി​യ ബി​സി​ന​സ് ഫോ​റം യോ​ഗ​ത്തി​ലും സം​ബ​ന്ധി​യ്ക്കു​ന്ന​തോ​ടൊ​പ്പം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

മാ​ൾ​ട്ട സ​ന്ദ​ർ​ശി​ച്ച് വെ​ങ്ക​യ്യ നാ​യി​ഡു മാ​ൾ​ട്ട പ്ര​സി​ഡ​ന്‍റ് മേ​രി ലൂ​യി കോ​ലെ​യ്റോ പ്രേ​സ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് റൊ​മാ​നി​യ​യി​ലെ​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ